India - 2025
ദളിത് ക്രൈസ്‌തവ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം: ഡിസിഎംഎസ്
പ്രവാചകശബ്ദം 22-01-2024 - Monday
കോട്ടയം: ദളിത് ക്രൈസ്‌തവ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെബിസിബി)യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലെ വിവിധ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ദളിത് കത്തോലിക്കാ മഹാജന സഭ (ഡി സിഎംഎസ്) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഡിസിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ്, വിൻസെൻ്റ ആൻ്റണി, ഡി. പ്രഫലദാസ്, ത്രേസ്യാമ്മ മത്തായി, ബാബു പീറ്റർ, പി.ജെ. സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ നിഷേധിക്കപ്പെട്ട പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണമെന്നും അതിനായി 1950ൽ ഇന്ത്യൻ പ്രസിഡന്റ് ഇറക്കിയ ഉത്തരവിൻ്റെ മൂന്നാം ഖണ്ഡിക റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെ ട്ട് കേന്ദ്ര സർക്കാരിന് നിവേദനം സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു.