Purgatory to Heaven. - August 2024

ഞാന്‍ സഹിക്കുന്ന അഗ്നിജ്വാലകളെ തണുപ്പിക്കുവാനായി എനിക്ക് വിശുദ്ധകുര്‍ബാനയിലെ രക്തം വേണം; വാഴ്ത്തപ്പെട്ട ഹെന്രി സൂസൊയുടെ ജീവിതാനുഭവത്തില്‍ നിന്ന്‍

സ്വന്തം ലേഖകന്‍ 18-08-2024 - Sunday

“അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹന്നാന്‍ 1:7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-18

ഡൊമിനിക്കന്‍ സന്യാസിയായിരുന്ന വാഴ്ത്തപ്പെട്ട ഹെന്രി സൂസൊ കൊളോണില്‍ പഠിക്കുന്ന കാലയളവില്‍ അദ്ദേഹത്തിന് ഒരു ആത്മാര്‍ത്ഥ മിത്രം ഉണ്ടായിരിന്നു. തങ്ങളുടെ പഠനം പൂര്‍ത്തിയാക്കി അവര്‍ രണ്ടു പേരും പിരിയുന്ന സമയത്ത് പരസ്പരം ഒരു വാഗ്ദാനം ചെയ്തു. തങ്ങള്‍ രണ്ട് പേരില്‍ ആദ്യം മരിക്കുന്നവന് വേണ്ടി ജീവിച്ചിരിക്കുന്നയാള്‍ എല്ലാ ആഴ്ചയിലും രണ്ട് വിശുദ്ധ കുര്‍ബ്ബാന വീതം അര്‍പ്പിക്കണം എന്നതായിരുന്നു ആ വാഗ്ദാനം.

അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ആദ്യം മരിച്ചത്‌. എന്നാല്‍ തന്റെ വാഗ്ദാന പ്രകാരം തന്റെ സുഹൃത്തിനു വേണ്ടി കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ സൂസൊ മറന്നുപോയി. പക്ഷേ തന്റെ സുഹൃത്തിന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകളുമായി വിശുദ്ധന്‍ മുന്നോട്ട് പോയി.

ഒരു ദിവസം തന്റെ പ്രാര്‍ത്ഥനക്കിടക്ക് സൂസൊ തന്റെ പിറകിലായി ഒരു ശബ്ദം കേട്ടു. എന്നാല്‍ അദ്ദേഹം അത് ശ്രദ്ധിക്കാതെ തന്റെ പ്രാര്‍ത്ഥന തുടര്‍ന്നു കൊണ്ടിരിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു ശബ്ദം കേള്‍ക്കുകയും, താന്‍ മറന്നുപോയ തന്റെ വാഗ്ദാനത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുവാന്‍ വന്ന തന്റെ സുഹൃത്തിന്റെ ശബ്ദമാണെതെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. താന്‍ പലപ്പോഴും സുഹൃത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടല്ലോ എന്ന് സൂസൊ ഒഴിവുകഴിവ്‌ പറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ സുഹൃത്ത്‌ പ്രതിവചിച്ചു: “ഞാന്‍ സഹിക്കുന്ന അഗ്നിജ്വാലകളെ തണുപ്പിക്കുവാനായി എനിക്ക് രക്തം വേണം.

വിശുദ്ധ കുര്‍ബ്ബാന വഴി അര്‍പ്പിക്കപ്പെടുന്ന യേശുവിന്റെ രക്തം.” സൂസൊ തന്റെ പഴയ വാഗ്ദാനം ഓര്‍മ്മിക്കുകയും, അതിനു ശേഷം എല്ലാ ആഴ്ചയിലും തന്റെ സുഹൃത്തിന്റെ ആത്മാവിനു വേണ്ടി കുര്‍ബ്ബാനകള്‍ അര്‍പ്പിക്കുകയും ചെയ്തു. കുറച്ചു കാലങ്ങള്‍ക്ക്‌ ശേഷം സൂസൊയുടെ സുഹൃത്തിന്റെ ആത്മാവ് വീണ്ടും പ്രത്യക്ഷപ്പെടുകയും, തന്നെ ശുദ്ധീകരണസ്ഥലത്ത്‌ നിന്നും മോചിപ്പിച്ച സൂസൊയുടെ കാരുണ്യത്തിനു നന്ദി പറയുകയും ചെയ്തു.

വാഴ്ത്തപ്പെട്ട ഹെന്രി സൂസൊയുടെ ജീവിതം (തോമസ്‌ ഫ്രാന്‍സിസ്‌ ക്നോക്സ്, വ്യാഖ്യാതാവ്).

വിചിന്തനം:

ദിവ്യകാരുണ്യ ഈശോയ്ക്ക് മുന്‍പില്‍ അല്പം നേരം സ്തുതിച്ച് പ്രാര്‍ത്ഥിക്കുക. നമ്മളില്‍ നിന്ന്‍ വേര്‍പിരിഞ്ഞു ശുദ്ധീകരണ സ്ഥലത്തില്‍ വേദനയനുഭവിക്കുന്ന എല്ലാ ആത്മാക്കള്‍ക്ക് വേണ്ടിയും ദിവ്യകാരുണ്യ നാഥനോട് പ്രത്യേകം പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »