India - 2024

പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയില്‍ വൈദികന് നേരെയുണ്ടായ അതിക്രമം: പ്രാര്‍ത്ഥന നടത്തി

പ്രവാചകശബ്ദം 29-02-2024 - Thursday

പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയിലെ ഫാ. ജോസഫ് ആറ്റുചാലിലിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിന്റെ വിവിധ സംഘടനകളായ പിതൃവേദി, മാതൃവേദി, പ്രോലൈഫ് സമിതിയുടെ സംയുക്താഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം ആചരിച്ചു. ഇരുന്നൂറോളം ഭാരവാഹികൾ ഇന്നലെ രാവിലെ 10.30ന് പൂഞ്ഞാർ ഫെറോന ദേവാലയത്തിൽ എത്തിച്ചേർന്ന് ഫെറോന വികാരി ഫാ. മാത്യു കടുക്കൂന്നേലിനെയും അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പനയ്ക്കക്കുഴിയെയും സന്ദർശിച്ച് എല്ലാവിധ പ്രാർത്ഥനാ സഹായങ്ങളും വാഗ്ദ‌ാനം ചെയ്തു.

പിതൃവേദി രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി രൂപത പ്രസിഡൻ്റ് സിജി ലൂക്ക്സൺ പടന്നമാക്കൽ, പ്രോലൈഫ് രൂപത പ്രസിഡൻ്റ് മാത്യു എം. കുര്യാക്കോസ് മഠത്തിൽ തുടങ്ങിയവർ സംഘടനകളുടെ പേരിലുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് എല്ലാവരും ചേർന്നു ദേവാലയത്തിനുള്ളിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, കെയർ ഹോം ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നു ചെരുവുപുരയിടം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


Related Articles »