News
ദൈവ കരുണയുടെ മഹാതിരുനാളിന് മുന്നോടിയായി 33 ദിവസം ഓണ്‍ലൈനില്‍ ദൈവ കരുണയുടെ പ്രഘോഷണവും പ്രാർത്ഥനയും; നാളെ മുതല്‍
സഖറിയാസ് പാണംകാട്ട് 04-03-2024 - Monday
ദൈവ കരുണയുടെ മഹാതിരുനാളായ ഡിവൈൻ മേഴ്സി സൺഡേയ്ക്കു ഒരുക്കമായി 33 ദിവസം ദൈവ കരുണയുടെ പ്രഘോഷണവും പ്രാർത്ഥനയും ഓൺലൈനായി നടത്തുന്നു. കഴിഞ്ഞ ദൈവ കരുണയുടെ തിരുനാൾ മുതൽ 333 ദിവസത്തെ ദൈവ കരുണയുടെ ഡയറിക്കുറിപ്പിനെ ആധാരമാക്കിയ വിചിന്തനങ്ങൾ ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സമൂഹാംഗമായ ഫാ. സോമി എബ്രഹാത്തിന്റെ ആത്മീയ നേതൃത്വത്തിൽ Messengers of Divine Mercy എന്ന കൂട്ടായ്മ നടത്തിവരുകയായിരിന്നു. അതിന്റെ സമാപനമായ 33 ദിവസം ഓൺലൈനായി Messengers of Divine Mercy എന്ന യൂട്യൂബ് ചാനലിലൂടെ ഇന്ത്യൻ സമയം രാവിലെ മൂന്ന് മണിക്ക് വിശുദ്ധ കുർബാനയും ദൈവ കരുണയുടെ പ്രഘോഷണവും പ്രാർത്ഥനയുമാണ് ഒരുക്കിയിരിക്കുന്നത്.
ആദ്യ ദിവസത്തെ പ്രാര്‍ത്ഥന നാളെ 2024 മാർച്ച് 5 പുലര്‍ച്ചെ 3 മണിക്ക് ആരംഭിക്കും. മെസഞ്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി എന്ന ചാനലിൽ ഇന്ത്യൻ സമയം രാവിലെ മൂന്ന് മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷകൾ നാലുമണിയോടെ അവസാനിക്കും. ഏപ്രില്‍ 7 തിരുനാള്‍ ദിനം വരെ ഇതേ സമയത്ത് ശുശ്രൂഷ നടക്കും. വ്യക്തിപരമായ പ്രാർത്ഥനയിൽ വളരുന്നതിനും സ്വർഗ്ഗത്തിലെ മുഴുവൻ കൃപകളും ഒരു ആത്മാവിലേക്ക് വർഷിക്കപ്പെടുന്ന പുതിയ മാമോദിസായെന്ന് ഈശോ വെളിപ്പെടുത്തിയ, പരിപൂർണ്ണ വിമോചനത്തിന്റെയും സമ്പൂർണ്ണ നവീകരണത്തിന്റെയും ദൈവ കരുണയുടെ തിരുനാൾ (ഡയറി 699 ) ഏറ്റവും ഫലപ്രദമായി ആഘോഷിക്കുന്നതിനും 33 ദിവസങ്ങൾ പരിശുദ്ധ കത്തോലിക്കാ തിരുസഭയ്ക്ക് വേണ്ടിയും, ലോകം മുഴുവനും വേണ്ടിയും ദൈവകരുടെ യാജിച്ച് പ്രാർത്ഥിക്കുന്നതിനും, ദൈവ കരുണയുടെ ഡയറിയിലൂടെ ഈശോ വെളിപ്പെടുത്തിയ രഹസ്യങ്ങൾ പൂർണ്ണമായി ധ്യാനിക്കുന്നതിനുമുള്ള വലിയ അവസരമാണ് ശുശ്രൂഷയിലൂടെ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈന്‍ ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുവാനും യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ശ്രദ്ധിക്കുമല്ലോ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക- MDM 5
യൂട്യൂബ് ചാനല്‍ സബ്ക്രൈബ് ചെയ്യുക