News - 2024
ഫാ. ഡോ. സിമിയോ ഫെര്‍ണാണ്ടസ് ഗോവ ദാമൻ അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍
പ്രവാചകശബ്ദം 06-04-2024 - Saturday
വത്തിക്കാന്‍ സിറ്റി/ പനാജി: ഗോവ & ദാമൻ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. ഡോ. സിമിയോ പ്യൂരിഫിക്കാസോ ഫെർണാണ്ടസിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നു ശനിയാഴ്ചയാണ് (06/04/24) ഇതുസംബന്ധിച്ച ഔദ്യോഗിക നിയമന ഉത്തരവ് ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചത്. നിലവില്‍ സെൻ്റ് പയസ് പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി സേവനം ചെയ്തു വരികയായിരിന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം മുതല്‍ ആഗോള സിനഡിൻ്റെ രൂപതാ ഘട്ടത്തിൻ്റെ കോ-ഓർഡിനേറ്ററായും അദ്ദേഹം സേവനം ചെയ്യുന്നുണ്ട്.
1967 ഡിസംബർ 21-ന് ഗോവ ദാമന്‍ അതിരൂപതാതിർത്തിക്കുള്ളിൽ വരുന്ന ചന്തോർ എന്ന സ്ഥലത്തായിരിന്നു ജനനം. 1993 മെയ് 10-ന് ഗോവ ദാമൻ അതിരൂപത വൈദികനായി അഭിഷിക്തനായി. റാച്ചോളിലെ പാത്രിയാർക്കൽ സെമിനാരിയിൽ തത്ത്വചിന്തയും ദൈവശാസ്ത്രവും പഠിച്ചു. റോമിലെ പൊന്തിഫിക്കൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലൈസൻസും പൂനെയിലെ ജ്ഞാന ദീപ വിദ്യാപീഠത്തിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്റേറ്റും നേടി. അതിരൂപതയിൽ വിശുദ്ധ പത്താം പീയൂസിൻറെ നാമത്തിലുള്ള അജപാലന കേന്ദ്രത്തിൻറെ മേധാവി, വൈദികരുടെ സ്ഥിരപരിശീലനവിഭാഗത്തിൻറെ കോ-ഓർഡിനേറ്റര്‍ എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
➤ പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക