News - 2024

അനാവശ്യ വിവാദം, സിനിമ പ്രദർശിപ്പിച്ചതിൽ എന്താണ് തെറ്റ്?: ഇടുക്കി രൂപത

പ്രവാചകശബ്ദം 09-04-2024 - Tuesday

ഇടുക്കി: സെൻസർ ബോർഡ് പ്രദർശനാനുമതി നൽകി രാജ്യമാകമാനം തീയേറ്റർ പ്രദർശനം നടത്തുകയും ഒടിടിയിൽ ലഭ്യമാകുകയും തുടർന്നു രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം നടത്തുകയും ചെയ്ത കേരള സ്റ്റോറി എന്ന സിനിമ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു എന്നതിൽ എന്താണ് തെറ്റെന്ന് ഇടുക്കി രൂപത. ഇതിനെതിരേ വാളോങ്ങുന്ന മാധ്യമങ്ങൾ, കക്കുകളി എന്ന നാടകം അവതരിപ്പിച്ച് ക്രൈസ്തവ സന്യാസത്തെ പരസ്യമായി അവഹേളിച്ചപ്പോൾ നിശബ്ദരായിരുന്നുവെന്നും രൂപതാ വക്താവ് ചൂണ്ടിക്കാട്ടി.

ഇടുക്കി രൂപത മതബോധന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ എല്ലാ വർഷവും അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായി ഈ വർഷം 10, 11, 12 ക്ലാസുകളിൽ കുട്ടികൾക്കായി തയാറാക്കിയ പാഠ്യ പുസ്‌തകത്തിന്റെ പ്രമേയ വിഷയം പ്രണയമായിരുന്നു. ഇത്തരമൊരു വിഷയം അവതരിപ്പിക്കാനുള്ള കാരണം സമീപകാലത്ത് നിരവധി കൗമാരക്കാർ പ്രണയചതിയിൽ വീ ണുപോവുകയും ഭാവി നശിക്കുകയും കുട്ടികളും കുടുംബങ്ങളും വലിയ സാമൂഹിക-മാനസിക സമ്മർദത്തിൽ ആവുകയും ചെയ്യുന്ന സ്ഥിതി വിശേഷം നാട്ടിൽ ഉണ്ട് എന്നതിനാലാണ്.

പ്രണയച്ചതികളെക്കുറിച്ചും കുരുക്കുകളെക്കുറിച്ചും കുട്ടികൾ ജാഗ്രത പുലർത്തണമെന്ന് സഭാമക്കളെ ഉദ്ബോധിപ്പിക്കേണ്ടത് സഭയുടെ കടമയായി കണ്ടാണ് പ്രാധാന്യമുള്ള ഈ ആനുകാലിക വിഷയം തെരഞ്ഞെടുത്ത് കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി നൽകിയ നിരവധി പ്രവർത്തനങ്ങളിൽ ഒന്നായി കേരള സ്റ്റോറി എന്ന സിനിമ കണ്ട് നിരൂപണം തയാറാക്കാൻ നിർദേശിച്ചിരുന്നു. ഇ താണ് പലർക്കും അസ്വസ്ഥത ഉണ്ടാക്കിയിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചശേഷം പെൺകുട്ടികളെ തീവ്രവാദം ഉൾപ്പെടെയുള്ള മറ്റ് പല കാര്യങ്ങൾക്കും ഉപയോഗിക്കുമ്പോൾ അതിനെ പ്രണയച്ചതിയെന്നും പ്രണയക്കുരുക്കെന്നുമല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്.

ഇത്തരം ചതിക്കുഴികളിൽ തങ്ങളുടെ കുഞ്ഞുങ്ങൾ വീണുപോകാതിരിക്കാൻ വേണ്ടിയുള്ള സഭയുടെ ജാഗ്രതയുടെ പ്രകടനമാണ് ഇടുക്കി രൂപത പുറത്തിറക്കിയ സുവിശേഷോത്സവ് പാഠപുസ്‌തകം. ഇത്തരം ചതിക്കുഴികൾ നാട്ടിൽ ഉണ്ട് എന്നതിന് ആർക്കാണ് സംശയമുള്ളത്. രൂപത പുറത്തിറക്കിയ ഈ പാഠപുസ്‌തകത്തിൽ ഒരു സമുദായത്തെയോ മത ത്തെയോ വിശ്വാസസംഹിതയെയോ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ അപമാനിക്കുകയോ ചെയ്‌തിട്ടില്ല. മറിച്ച് നാട്ടിൽ പ്രണയച്ചതി ഉണ്ട്, നമ്മൾ അ തിൽ ജാഗ്രത പുലർത്തണം എന്ന ബോധവത്കരണം മാത്രമാണ് നടത്തിയത്. ഇത് സഭയുടെ ഉത്തരവാദിത്വവും കടമയുമാണ്. പ്രണയക്കുരുക്കിനെക്കുറിച്ച് കേരളസമൂഹത്തിൽ ആദ്യമായി നിലപാടറിയിച്ചത് മുൻ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലായിരുന്നു.


Related Articles »