News

മത്സരം ആരംഭിക്കുന്നതിന് മുമ്പ് കുരിശടയാളം വരയ്ക്കുന്നത് വിശ്വാസത്തിന്റെ ഭാഗം: സ്പെയിന്‍ കോച്ച് ലൂയിസ് ഡി ലാ

പ്രവാചകശബ്ദം 12-07-2024 - Friday

മാഡ്രിഡ്: ഓരോ മത്സരത്തിന് മുന്‍പും കുരിശടയാളം വരയ്ക്കുന്നത് അന്ധവിശ്വാസമല്ല, വിശ്വാസത്തിന്റെ ഭാഗമാണെന്ന് സ്പെയിനിന്റെ ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ കാസ്റ്റിലോ. മാധ്യമപ്രവർത്തക ഹെലീന കോണ്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് ആഗോള പ്രശസ്തനായ കോച്ചിന്റെ പ്രതികരണം.

തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും ഞായറാഴ്ച യൂറോ കപ്പ് ഫൈനൽ മത്സരത്തിന് സ്പെയിനെ ഒരുക്കുന്ന കോച്ച് പറയുന്നു. ഡി ലാ ഫ്യൂണ്ടെ തൻ്റെ ക്രിസ്തു വിശ്വാസത്തെക്കുറിച്ച് തുറന്ന് പറഞ്ഞ നിരവധി സന്ദർഭങ്ങൾ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. സ്പാനിഷ് പത്രമായ എൽ മുണ്ടോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ഒരാൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ, ജീവിതത്തിന് “അർത്ഥമില്ല” എന്ന് അദ്ദേഹം പറഞ്ഞിരിന്നു.

ഞാൻ ഒരു വിശ്വാസമുള്ള കുടുംബത്തിൽ നിന്നാണ് വന്നത്, എന്നാൽ എന്റെ ജീവിതത്തിൽ എനിക്ക് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു, ഞാൻ വിശ്വാസത്തില്‍ നിന്ന് അകന്നു. എന്നിരുന്നാലും, തൻ്റെ ജീവിതത്തിലെ ഒരു ഘട്ടത്തിൽ വീണ്ടും എത്താനും താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിൽ ആശ്രയിക്കാനും താൻ തീരുമാനിച്ചു. ദൈവത്തിൽ വിശ്വസിക്കാൻ ഒന്നല്ല, ആയിരം കാരണങ്ങളുണ്ട്. ദൈവമില്ലാതെ, ജീവിതത്തിൽ ഒന്നിനും അർത്ഥമില്ലായെന്നും താരം പറഞ്ഞിട്ടുണ്ട്. എല്‍പിരിടിക്കോ എന്ന മാധ്യമത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തിൽ, താൻ എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ടെന്നും തനിക്ക് ദൈവവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു.


Related Articles »