India - 2025
കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ സെപ്റ്റംബർ 1ന്
പ്രവാചകശബ്ദം 22-08-2024 - Thursday
കോട്ടയം: കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിൻ്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ സെപ്റ്റംബർ ഒന്നിനു കോതനല്ലൂർ തൂവാനിസ പ്രാർത്ഥനാലയത്തിൽ നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 2.15 ന് അതിരൂപതാ പതാക ഉയർത്തുന്ന തോടെ ആഘോഷങ്ങൾക്കു തുടക്കമാകും. കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിൻ്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിക്കും. തുടർന്നു പൊതുസമ്മേളനത്തിൽ മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.
വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗങ്ങളെ ആദരിക്കും. അതിരൂപതയിലെ വൈദികരും സമർപ്പിത പ്രതിനിധികളും പാസ്റ്ററൽ കൗൺ സിൽ അംഗങ്ങളും പാരിഷ് കൗൺസിൽ പ്രതിനിധികളും സമുദായ സംഘടനാ ഭാരവാഹികളും ഇടവക പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കെടുക്കു മെന്ന് വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അറിയിച്ചു.