India - 2025

14-ാമത് വല്ലാർപാടം ബൈബിൾ കൺവൻഷന് തുടക്കമായി

പ്രവാചകശബ്ദം 10-09-2024 - Tuesday

കൊച്ചി: വല്ലാർപാടത്തമ്മയുടെ ഛായാചിത്ര പ്രതിഷ്‌ഠയുടെ 500-ാം വർഷം മഹാജൂബിലി തിരുനാളിനോടനുബന്ധിച്ചുള്ള 14-ാമത് വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം നിർവഹിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, വല്ലാർപാടം ബസിലിക്ക റെക്ടർ ഫാ.ജെറോം ചമ്മിണിക്കോടത്ത്, സഹവികാരി ഫാ.സാവിയോ, പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ. ആൻ്റണി ഷൈൻ കാട്ടുപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. 13 വരെ എല്ലാ ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി ഒമ്പതു വരെയാണ് ധ്യാന ശുശ്രൂഷകൾ. ഷംഷാബാദ് നിയുക്ത ബിഷപ്പ് ഡോ. പ്രിൻസ് ആൻ്റണി പാണേങ്ങാടനാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.


Related Articles »