India - 2025

സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി

പ്രവാചകശബ്ദം 13-09-2024 - Friday

കാക്കനാട്: മികച്ച പാർലമെന്റേറിയനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമായി അറിയപ്പെടുന്ന സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അനുശോചനം രേഖപ്പെടുത്തി. മതേതര ജനാതിപത്യ ചേരിയെ ഒരുമിച്ചുനിർത്താനും ശക്തിപ്പെടുത്താനും നിർണ്ണായകമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു യച്ചൂരിയെന്ന് മേജർ ആര്‍ച്ച് ബിഷപ്പ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പൊതുസമൂഹത്തിനു ചെയ്ത നന്മകളുടെ പേരിൽ ജനങ്ങൾ അദ്ദേഹത്തെ അനുസ്മരിക്കുമെന്നും മാർ തട്ടിൽ പ്രസ്താവനയിൽ അറിയിച്ചു.


Related Articles »