Purgatory to Heaven. - August 2024
ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ അസ്വസ്ഥതകളെ ആത്മരക്ഷയ്ക്കായി മാറ്റാന്‍...!
സ്വന്തം ലേഖകന്‍ 30-08-2023 - Wednesday
“അവിടുത്തെ ശക്തി സംഖ്യയെയോ അവിടുത്തെ പ്രതാപം ശക്തന്‍മാരെയോ ആശ്രയിക്കുന്നില്ല. അവിടുന്ന് എളിയവരുടെ ദൈവവും മര്‍ദിതരുടെ സഹായകനുമാണ്; അവശരെ താങ്ങുന്നവനും നിരാധാരരെ പരിപാലിക്കുന്നവനും ആശയറ്റവരെ രക്ഷിക്കുന്നവനുമാണ് (യൂദിത്ത് 9:11).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-30
“ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത സഹനങ്ങളും, ത്യാഗങ്ങളും നേരിടേണ്ടി വരുമ്പോള്‍ അവയെ ഓര്‍ത്ത് പരിതപിക്കുന്നതിന് പകരം അവയെ ആശ്ലേഷിക്കുകയും, നമ്മുടേയോ നമുക്ക് പ്രിയപ്പെട്ടവരുടേയോ പാപപരിഹാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക. ഗതാഗത കുരുക്കില്‍പ്പെടുക, ദുര്‍വാശിക്കാരനായ കുട്ടിയുമായി ഇടപെടേണ്ടി വരിക.. തുടങ്ങിയ നമ്മുടെ ചെറിയ ചെറിയ അസ്വസ്ഥതകള്‍ പോലും, നമ്മുടെയും പ്രിയപ്പെട്ടവരുടെയും പാപത്തിന് പ്രായശ്ചിത്തമായി ദൈവത്തിനു സമര്‍പ്പിക്കുക. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ മുഴുവന്‍ നിങ്ങളുടെ ആത്മീയ ക്ഷേമത്തിനായി ഉപയോഗിക്കുമ്പോള്‍ അത് സ്വര്‍ഗ്ഗത്തില്‍ വലിയൊരു നിക്ഷേപത്തിന് കാരണമാകും”.
(മിസ്റ്റി മീലി, മതപരിവര്‍ത്തനം ചെയ്ത നിരീശ്വരവാദി, ഗ്രന്ഥ രചയിതാവ്).
വിചിന്തനം:
ജീവിതത്തിലെ ചെറിയ അസ്വസ്ഥകളെ വരെ ദൈവതിരുമുന്‍പില്‍ സമര്‍പ്പിച്ച് അവ സ്വര്‍ഗ്ഗത്തിലേക്കുള്ള നിക്ഷേപമാക്കി മാറ്റുക. ഒപ്പം ദിവസവും പ്രഭാത പ്രാര്‍ത്ഥന ചൊല്ലുന്ന പതിവ് ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ പുനരാരംഭിക്കുകയോ, ഇനിയും തുടങ്ങിയിട്ടില്ലെങ്കില്‍ ഉടന്‍ ആരംഭിക്കുകയും ചെയ്യുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക