India - 2025

ന്യൂനപക്ഷ വകുപ്പ് മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണം: കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 10-11-2024 - Sunday

കൊച്ചി: ജനങ്ങളുടെ റവന്യു അവകാശം സംരക്ഷിക്കാനുള്ള മുനമ്പം സമരത്തെ വർഗീയസമരമായി ചിത്രീകരിച്ച് തകർക്കാമെന്നുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹ്‌മാന്റെ ശ്രമം അപഹസ്യമാണെന്നും മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും കത്തോലിക്ക കോൺഗ്രസ്. വർഗീയനിറം പകർന്ന്, സമരത്തെ അനുകൂലിക്കുന്ന കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ലായെന്ന് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.

സാധാരണക്കാരായ എല്ലാ വിഭാഗം ആളുകൾക്കുംവേണ്ടി നൈയാമികമായി സമരം ചെയ്യുന്നത് വർഗീയവാദമല്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു മന്ത്രി തന്നെ ഒരു വിഭാഗത്തിനുവേണ്ടി മറ്റുള്ളവരെ ആക്ഷേപിക്കുമ്പോൾ നീതി നടപ്പാകുമോയെന്ന് സമൂഹം സംശയിക്കുന്നു. വൈദികർ വർഗീയവാദികളാണെന്നു വിശേഷിപ്പിച്ച മന്ത്രി ഭിന്നിപ്പിച്ചു ഭരിക്കാനുള്ള നയമാണ് സ്വീകരിക്കുന്നതെങ്കിൽ അതു നടക്കില്ല. മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനത്ത് ഐക്യദാർഢ്യ സംഗമങ്ങൾ നടത്തുന്നുണ്ട്.


Related Articles »