News - 2024

ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

പ്രവാചകശബ്ദം 27-11-2024 - Wednesday

വത്തിക്കാന്‍ സിറ്റി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ നവംബർ 27-ന് നടന്ന കൂടിക്കാഴ്ചയില്‍ മിഡിൽ ഈസ്റ്റിലും യുക്രൈനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളെക്കുറിച്ചാണ് പ്രധാനമായും ചർച്ചകൾ നടന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. 2021 ജൂണിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള തൻ്റെ മുൻ കൂടിക്കാഴ്ച ബ്ലിങ്കൻ അനുസ്മരിച്ചു.

അടുത്തിടെ പ്രഖ്യാപിച്ച ഇസ്രായേൽ-ലെബനോൻ വെടിനിർത്തലും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിൻ്റെ മാനുഷിക ആഘാതങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളായി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരുമായും പ്രത്യേക ചർച്ചകൾ നടന്നു. ഇറ്റലിയിൽ നടന്ന ജി 7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് ബ്ലിങ്കന്‍ പാപ്പയെ സന്ദര്‍ശിച്ചത്.


Related Articles »