India - 2024

മാവേലിക്കര സബ് ജയിലിൽ ക്രിസ്‌തുമസ് ആഘോഷം

പ്രവാചകശബ്ദം 18-12-2024 - Wednesday

മാവേലിക്കര: ജയിലിലെ തടവുകാർക്ക് ക്രിസ്‌തുമസ് പകർന്നുനൽകുന്ന സ്നേഹത്തി ന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനത്തിലെ ജീസസ് ഫ്രറ്റേർണിറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര സബ് ജയിലിൽ ക്രിസ്‌തുമസ് ആഘോഷിച്ചു. മാവേലിക്കര ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്ത ക്രിസ്‌തുമസ് സന്ദേശം നൽകി.

തിരുപ്പിറവിയിലൂടെ യേശുക്രിസ്‌തു പങ്കിടുന്ന വിശ്വ മാനവികതയും മനുഷ്യമക്കളെ ചേർത്ത് നിർത്തുന്ന സ്വീകാര്യതയും ലോകത്തിന് നന്മയുടെ വഴികാട്ടുന്നു. ദൈവമക്കൾ എന്ന നിലയിൽ സ്വാതന്ത്യ്രത്തിലേക്കും സമഭാവനയിലേക്കും എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ക്രിസ്‌തുമസ് നൽകുന്ന സന്ദേശമെന്നും ബിഷപ്പ് പറഞ്ഞു.

ജയിലിൽ കഴിയുന്ന തടവുകാർക്കും ജയിൽ അധികൃതർക്കും ബിഷപ്പ് കേക്ക് മുറിച്ച് നൽകി. പുന്നമൂട് കത്തീഡ്രൽ കാരൾ ഗായകസംഘം ക്രിസ്‌മസ് ഗാനങ്ങൾ ആലപി ച്ചു. ഭദ്രാസന ജീസസ് ഫ്രറ്റേർണിറ്റി ഡയറക്ടർ ഫാ. ജോസഫ് പടിപ്പുര, ഫാ. റോബർ ട്ട് പാലവിളയിൽ, കുര്യാക്കോസ് കൊച്ചുകളീക്കൽ, രാജൻ പുഞ്ചക്കാല, രാജൻ കൈ പ്പള്ളിൽ, മാത്യൂസ് എന്നിവർ പ്രസംഗിച്ചു.


Related Articles »