News - 2025
പുതുവത്സര പരിപാടിയില്‍ തിരുഹൃദയത്തെ അവഹേളിച്ചു; സ്പാനിഷ് ചാനലിനെതിരെ പ്രതിഷേധം
പ്രവാചകശബ്ദം 02-01-2025 - Thursday
മാഡ്രിഡ്: സ്പാനിഷ് ടെലിവിഷനില്‍ പുതുവത്സരാഘോഷത്തിനിടെ യേശുവിന്റെ തിരുഹൃദയത്തെ അവഹേളിച്ചുള്ള പ്രക്ഷേപണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. "ലാലാച്ചസ്" എന്നറിയപ്പെടുന്ന സ്പാനിഷ് നടി ലോറ യുസ്ട്രെസ് വെലെസാണ് സ്പാനിഷ് പബ്ലിക് ടെലിവിഷൻ പ്രോഗ്രാമായ 'ലാ റെവൽറ്റ'യിൽ തിരുഹൃദയത്തെ അവഹേളിച്ചത്. 2024-നോട് വിട പറഞ്ഞ് 2025 സ്വാഗതം ചെയ്യുന്ന മാഡ്രിഡില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തിനിടെയാണ് വിവാദ ചിത്രം ഉയര്‍ത്തിയത്. പരിപാടിയ്ക്കിടെ അവതാരിക പ്രോഗ്രാമിൻ്റെ ചിഹ്നമായി കാളയെ യേശുവിന്റെ തിരുഹൃദയ ചിത്രമാക്കി ഉയര്‍ത്തിക്കാണിക്കുകയായിരിന്നു.
തിരുഹൃദയ ചിത്രത്തിലെ ഈശോയുടെ ശിരസ് ഉള്‍പ്പെടുന്ന ഭാഗത്ത് കാളയുടെ ചിത്രം ഒട്ടിച്ച് ചേര്‍ത്തതായിരിന്നു ദൃശ്യം. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അധികൃതര്‍ക്കെതിരെ സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് പരാതി നൽകി. സ്പാനിഷ് പീനൽ കോഡിലെ ആർട്ടിക്കിൾ 510, മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനെതിരെ ആർട്ടിക്കിൾ 525 എന്നിവ ചൂണ്ടിക്കാട്ടി വിദ്വേഷ കുറ്റകൃത്യത്തിനു അവതാരകയ്ക്കും സ്പാനിഷ് റേഡിയോ ആൻഡ് ടെലിവിഷൻ പ്രസിഡൻ്റ് ജോസ് പാബ്ലോ ലോപ്പസിനുമെതിരെയാണ് സ്പാനിഷ് ഫൗണ്ടേഷൻ ഓഫ് ക്രിസ്ത്യൻ ലോയേഴ്‌സ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.
Feliz 2025! Feliz de trabajar con gente que arriesga. #CampanadasRTVE pic.twitter.com/hJw7AcAbFF
— José Pablo López (@Josepablo_ls) December 31, 2024
ക്രൈസ്തവര്‍ക്ക് നേരെയുള്ള അവഹേളനങ്ങള്‍ വിവാദങ്ങൾ സൃഷ്ടിക്കുന്നതിനും പ്രേക്ഷകരെ വർദ്ധിപ്പിക്കുന്നതിനും ഉപയോഗിക്കുകയാണെന്നും ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സമാന സംഭവം നടന്നത് ഇതിന്റെ ഉദാഹരണമാണെന്നും സംഘടന പ്രസ്താവിച്ചു. കാളയെ കാണിക്കാന്‍ യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം" ഉപയോഗിക്കുന്നത് കത്തോലിക്ക വിശ്വാസത്തോടുള്ള വ്യക്തമായ അവഹേളനത്തെയും പരിഹാസത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟