India

കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്വീകരണം

പ്രവാചകശബ്ദം 03-01-2025 - Friday

തിരുവനന്തപുരം: കര്‍ദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ട കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് പട്ടം സെൻ്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ സ്വീകരണം നല്‍കി. തന്റെ സമർപ്പിത ജീവിതത്തിൽ മലങ്കര കത്തോലിക്കാ സഭയും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും നൽകുന്ന പ്രാർത്ഥനാ സഹായങ്ങൾക്കു കർദ്ദിനാൾ മാർ കൂവക്കാട്ട് നന്ദി അറിയിച്ചു. പരിചയപ്പെട്ട നാൾ മുതൽ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടുമായി നല്ല ബന്ധം പുലർത്താനായതായി മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

വളരെ ആലോചിച്ച ശേഷം പ്രവർത്തിക്കേണ്ട ജോലിയാണ് അദ്ദേഹത്തിൽ അർപ്പിതമായിരിക്കുന്നത്. ലാളിത്യത്തോടെയും കരുതലോടെയുമാണ് മാർ ജോർജ് കുവക്കാട്ട് തന്നെ സമീപിക്കുന്നവരെ കാണുന്നത്. അദ്ദേഹത്തിന് മലങ്കര കത്തോലിക്കാ സഭയുടെ അഭിനന്ദനവും പ്രാർത്ഥനയും അറിയിക്കുന്നതായും കാതോലിക്കാ ബാവ പറഞ്ഞു.

വേദന അനുഭവിക്കുന്നവർക്കു പ്രത്യാശ പകർന്നു നൽകുന്നതിനു നമുക്കു സാധിക്കണമെന്നു കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട് പറഞ്ഞു. മാർപാപ്പയുടേതു പോലെ ഇടയൻ്റെ കണ്ണുകളാണു നമുക്കു വേണ്ടത്. മാർപാപ്പ എ ത്തുന്നിടത്ത് ആളുകൾ തിങ്ങിക്കൂടും. എന്നാൽ അതിൽ ഏറ്റവും കഷ്ടതയും ബുദ്ധി മുട്ടും അനുഭവിക്കുന്നവരെ നേരിൽ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാർ പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തൻ്റെ വല്യമ്മ അസുഖ ബാധിതയായിരുന്നപ്പോൾ മാർപാപ്പ നൽകിയ കരുതലും സ്നേഹവും കർദ്ദിനാൾ മാർ കൂവക്കാട്ട് അനുസ്‌മരിച്ചു.

ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, സാമുവേൽ മാർ ഐറേനിയോസ്, ജോസഫ് മാർ തോമസ്, വിൻസെൻ്റ് മാർ പൗലോസ്, തോമസ് മാർ യൗസേബി യോസ്, തോമസ് മാർ കുറിലോസ്, ജോസഫ് മാർ തോമസ്, തോമസ് മാർ അന്തോ ണിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ഏബ്രഹാം മാർ ജൂലിയോസ്, ആന്റ ണി മാർ സിൽവാനോസ്, തോമസ് മാർ യൗസേബിയൂസ്, ഗീവർഗീസ് മാർ മക്കാറി യോസ്, മാത്യൂസ് മാർ പോളികാർപ്പസ്, മാത്യൂസ് മാർ പക്കോമിയോസ്, തിരുവനന്ത പുരം മേജർ അതിരൂപത വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ തുടങ്ങിയവർ പങ്കെടുത്തു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?