India
വിശുദ്ധവാരത്തിന് ഒരുക്കമായി നോമ്പുകാല ധ്യാനം ഇന്നു മുതല്‍ ഓണ്‍ലൈനില്‍
ബിക്കി എബ്രഹാം/ പ്രവാചകശബ്ദം 08-04-2025 - Tuesday
ക്രിസ്തു നാഥന്റ ഉയിർപ്പുതിരുനാളിനായി ഒരുങ്ങുന്ന വലിയ ആഴ്ചയ്ക്കു തയാറെടുക്കുമ്പോള്‍ ആത്മീയമായി കൂടുതൽ ഒരുങ്ങുന്നതിനായി എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി ഒരുക്കുന്ന അനുഗ്രഹപ്രദമായ നോമ്പുകാല ധ്യാനം ഇന്നു മുതല്‍ ഓണ്‍ലൈനില്‍. പ്രശസ്ത വചന പ്രഘോഷകരായ റവ. ഡോ. റോയ് പാലാട്ടി സിഎംഐ (ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ), സി. ആൻ മരിയ SH (ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ സുവിശേഷവൽക്കരണ ഡയറക്ടർ), ഫാ. ജോൺ കാട്ടാട്ട് വിസി (അമേരിക്കയിലെ ഡിവൈൻ പ്രാർത്ഥനാലയം), ബ്ര. തോമസ് പോൾ (ജർമനിയിലെ കിങ്ഡം മിനിസ്ട്രി സ്ഥാപകൻ) തുടങ്ങിയവരാണ് ധ്യാനം നയിക്കുക.
ഇന്ന് ഏപ്രിൽ 8 ന് ആരംഭിക്കുന്ന ധ്യാനം ഏപ്രിൽ 11 നാണ് അവസാനിക്കുന്നത്. എല്ലാ ദിവസവും ഇന്ത്യൻ സമയം രാത്രി 8.30 pm മുതൽ 10.30 pm വരെ സൂമിലും, യൂട്യൂബിലുമായാണ് ഈ ധ്യാനം നടക്കുന്നത്. അനുഗ്രഹത്തിന്റെയും അഭിഷേകത്തിന്റെയും ഈ ധ്യാന അനുഭവത്തിലേക്ക് ഏവരെയും ക്ഷണിക്കുകയാണെന്ന് എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി പ്രസ്താവിച്ചു.
Join Zoom Meeting:
⧪ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09
Meeting ID: 748 256 7296
Passcode: 1010
⧪ Youtube Channel Link:
