India - 2025
ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം; കെസിവൈഎം ധർണ നടത്തി
11-04-2025 - Friday
കൊച്ചി: രാജ്യത്തുടനീളം ക്രിസ്ത്യൻ മിഷ്ണറിമാർക്കെതിരേ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനസമിതിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകൾക്കുമുന്നിൽ ധർണ നടത്തി. സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കെസി വൈഎം സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിൽ നിർവഹിച്ചു. അഭിഷേക് പുന്നാംതടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോബിൻ മേലേമുറിയിൽ, ഡൊമിനിക് തോമസ്, ജിബിൻ പയസ്, സിസ്റ്റർ ലിജി തുടങ്ങിയവർ പ്രസംഗിച്ചു.
