India - 2025
ഫ്രാന്‍സിസ് പാപ്പയുടെ വിടവാങ്ങല്‍; പിഒസിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷ
പ്രവാചകശബ്ദം 21-04-2025 - Monday
കൊച്ചി: കത്തോലിക്കാസഭയുടെ മഹാഇടയനായ ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തില്‍ കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പിഓസിയില്‍ പ്രാര്‍ത്ഥന ആരംഭിച്ചു. വൈകിട്ട് 6.30 മുതല്‍ പിഒസി ചാപ്പലില്‍വെച്ചാണ് ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ ആരംഭിച്ചത്. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നു.
