India

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ധ്യാനം മെയ് 11 മുതല്‍

30-04-2025 - Wednesday

തൃശൂര്‍: ടീം ഷെക്കെയ്‌നയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 'ഡുനാമിസ് പവര്‍ റിട്രീറ്റ്' എന്ന പേരില്‍ താമസിച്ചുകൊണ്ടുള്ള ധ്യാനം മെയ് 11 മുതല്‍ നടക്കും. ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം കേരള സഭയിലെ പ്രശസ്ത ധ്യാനഗുരുക്കന്മാരും അല്‍മായ വചനപ്രഘോഷകരും ധ്യാനശുശ്രൂഷകള്‍ നയിക്കുന്നു.

കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് ഈ തലമുറയിലെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് പരിശുദ്ധാത്മാവ് ഒരുക്കുന്ന പ്രേഷിതനിരയില്‍ അണിചേര്‍ന്ന് കര്‍ത്താവിനും സഭയ്ക്കുമായി ധീരതയോടെ നിലകൊണ്ട് ദൈവവചനത്തിന് സാക്ഷ്യം നല്‍കുവാന്‍ പ്രാപ്തമാക്കുന്ന കൃപയുടെ ശുശ്രൂഷയായ ഡുനാമിസ് പവര്‍ റിട്രീറ്റില്‍, ഈ വേനലവധിക്കാലത്ത് കുടുംബമായി കടന്നു വന്ന് പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ബ്ര. സന്തോഷ് കരുമത്ര പറഞ്ഞു. മെയ് 11 ഞായര്‍ വൈകീട്ട് 4.00 മണിക്ക് ആരംഭിക്കുന്ന ധ്യാനം മെയ് 15ന് രാത്രി 9.00 മണിക്ക് സമാപിക്കും. ധ്യാനത്തിന് മുന്‍കൂര്‍ റെജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847430445, 9745800182.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍