News - 2025

കാമറൂണില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം

പ്രവാചകശബ്ദം 20-05-2025 - Tuesday

യൗണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ ഒരാഴ്ച നീണ്ട തടവിനുശേഷം സായുധ ധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന് മോചനം. പ്രാദേശിക മേഖലയായ ഗൈഡ്ജിബയ്ക്കും ചോളിരെയ്ക്കും ഇടയിലുള്ള റോഡിൽവെച്ച് മറ്റ് അഞ്ച് പേരോടൊപ്പം തട്ടിക്കൊണ്ടുപോയ മാഡിംഗ്രിങ്ങിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി ഇടവക വികാരിയായ ഫാ. വാലന്റൈൻ എംബൈബാരെമിനെയും സംഘത്തെയും ഇക്കഴിഞ്ഞ മെയ് 16 അര്‍ദ്ധരാത്രിയിലാണ് മോചിപ്പിച്ചത്. വൈദികന്‍ മോചിതനായ വിവരം ഗരൂവ ആർച്ച് ബിഷപ്പ് ഫൗസ്റ്റിൻ അംബാസ എൻഡ്ജോഡോ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മെയ് ഏഴിനാണ് സംഘത്തെ തട്ടിക്കൊണ്ടുപോയത്.

വൈദികന് നേരെ നിൽക്കാൻ കഴിയാത്തതിനാൽ, അവർ അദ്ദേഹത്തെ മർദ്ദിച്ച് നടക്കാൻ നിർബന്ധിച്ചുവെന്നും വെളിപ്പെടുത്തലുണ്ട്. വൈദികനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോർട്ട് ഉണ്ടായിരിന്നു. എന്നാല്‍ അതിരൂപത വൈദികന്റെ പുരോഹിതന്റെ മോചനത്തിനായി ഒരു തുകയും നൽകിയില്ലായെന്ന് ബിഷപ്പ് വ്യക്തമാക്കി. വൈദികന്റെ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാ ആളുകൾക്കും നന്ദി അര്‍പ്പിക്കുന്നതായും ആർച്ച് ബിഷപ്പ് പറഞ്ഞു.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »