India - 2025
ഛത്തീസ്‌ഗഡ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വെബിനാര്‍ ഇന്ന്
പ്രവാചകശബ്ദം 04-08-2025 - Monday
കൊച്ചി: ഛത്തീസ്‌ഗഡിൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ റിലീജിയസ് ഫോർ പീസ് ആൻഡ് ജസ്റ്റീസ് കേരള ഫോറം വെബ് സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്നു വൈകുന്നേരം അഞ്ചിന് സും പ്ലാറ്റ്ഫോമിലാണു സമ്മേളനം. ക്രൈസ്തവർക്കെതിരേ രാജ്യത്തു തുടർച്ചയായി നടക്കുന്ന പീഡനങ്ങളും വേട്ടയാടലുകളും സമ്മേളനം ചർച്ച ചെയ്യും. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നതും നയപരിപാടികളും ചർച്ച ചെയ്യും.
കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാളയം ഇമാം സുഹൈബി മൗലവി, ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധർമചൈതന്യ, സിസ്റ്റർ പ്രീതിയുടെ സഹോദരൻ ബൈജു, ഛത്തീസ്ഗഡ്, കാണ്ഡമാൽ, മണിപ്പുർ, ജാർഖണ്ഡ് തുടങ്ങിയ മിഷൻ പ്രദേശങ്ങളിലെ ക്രൈസ്‌തവ പ്രതിനിധികളും പങ്കെടുക്കും. പങ്കെടുക്കുന്നവർക്കും സംസാരിക്കാൻ അവസരമുണ്ടാകും. ഫോൺ: 9447399781 (ഫാ. ബേബി ചാലിൽ), 9074871299 (ഫാ. ഡിറ്റോ).
** ⧪ https://us06web.zoom.us/j/89881617411?pwd=NMgDVl8bM6ZwgJzgdp8MaY7EesOqF5.1
