കൊച്ചി: ധൂര്‍ത്തും ആര്‍ഭാടവുമില്ലാതെ ലളിതമായി ഓണം ആഘോഷിക്കണമെന്നു കെസിബിസി. കാര്‍ഷിക സമൃദ്ധിയുടെ ആഘോഷമായ ഓണം ഇന്നു നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കൃതിയെ അനുസ്മരിപ്പിക്കുന്നു. കൃഷി ജീവിതരീതിയായിരുന്ന കേരളത്തിലെ ജനങ്ങള്‍ പച്ചക്കറിക്കും ധാന്യങ്ങള്‍ക്കുമെല്ലാം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കാര്‍ഷികമേഖല തളര്‍ച്ചയെ നേരിടുന്നു. ആരോഗ്യപൂര്‍ണമായ ഒരു ജീവിതത്തിനു നമ്മുടെ കാര്‍ഷികസംസ്കാരം കൈവിട്ടുകളയാതിരിക്കാന്‍ ശ്രദ്ധിക്കണം.
പറമ്പില്‍ പൂവും തളിരും കായ്കനികളും മനസില്‍ നന്മയും വളരുന്നിടത്താണ് ഓണം മലയാളിത്തനിമയുടെ ആഘോഷമാകുന്നത്. സാഹോദര്യവും ഐക്യവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെയെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ സംയുക്തമായി ആശംസിച്ചു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക