India - 2025

ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നതായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

പ്രവാചകശബ്ദം 13-09-2025 - Saturday

കണ്ണൂർ: അർഹതപ്പെട്ട നീതിപൂർവമായ പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നതായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കത്തോലിക്ക എയ്‌ഡഡ് മേഖലയിലെ അധ്യാപകരോടു പുലർത്തുന്ന ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ, കോട്ടയം, തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം.

കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ അടയിരിക്കുന്നത് അന്യായമാണ്. എയിഡഡ് മാനേജ്‌മെൻ്റുകളെ അയിത്തം കല്‌പിച്ച് തിന്മയുടെ വക്താക്കളായി അവതരിപ്പിക്കുന്നു. ഇതര സമുദായങ്ങളിൽനിന്നു ഭിന്നമായി ക്രൈസ്‌തവ മാനേജ്‌മെ ന്റുകളുടെ അധ്യാപകർക്കു മാത്രം ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ ശമ്പളം നൽകാതെ ഏഴു വർഷമായി തടഞ്ഞുവച്ചിരിക്കുന്നു. ഈ അന്യായം കണ്ടില്ലെന്നു നടി ക്കാനാകില്ല. സ്കൂൾ വിഷയത്തിൽ എൻഎസ്എസ് നേടിയ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമായിട്ടും വിധിയെ സർക്കാർ അംഗീകരിക്കുന്നില്ല.

ക്രൈസ്തവ സ്കൂ‌കൂളുകളുടെ ശമ്പള വിഷയത്തിൽ നാലുമാസത്തിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി വിധിച്ച് ഒന്നര വർഷമായിട്ടും സർക്കാർ അനങ്ങുന്നില്ല. അന്യായത്തിന് അറുതി വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിപരമായി മുൻകൈയെടുത്ത് പരിഹാരം കാണണമെന്ന് ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. സമരം വിജയിക്കുംവരെ സഭാനേതൃത്വം സമരക്കാർക്കൊപ്പം ഉണ്ടാകും. സർക്കാർ ന ടത്താൻ പോകുന്ന ന്യൂനപക്ഷ സംഗമത്തിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തുന്ന തെന്ന് അറിയാത്തതിനാൽ മറുപടി പറയുന്നില്ലെന്ന് പിന്നീട് ചോദ്യത്തിന് മറുപടിയാ യി മാർ പാംപ്ലാനി വ്യക്തമാക്കി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »