Meditation. - September 2024
ഓഷ്‌വിറ്റ്‌സില്‍ മാക്‌സിമില്യന്‍ കോള്‍ബെ നടത്തിയ ആത്മബലി
സ്വന്തം ലേഖകന്‍ 15-09-2023 - Friday
"ക്രിസ്തുവില്‍നിന്ന് ഈ കല്‍പന നമുക്കു ലഭിച്ചിരിക്കുന്നു: ദൈവത്തെ സ്‌നേഹിക്കുന്നവന്‍ സഹോദരനെയും സ്‌നേഹിക്കണം" (1 യോഹന്നാന്‍ 4:21).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: സെപ്റ്റംബര്‍ 15
ദൈവത്തിലും മനുഷ്യനിലുമുള്ള വിശ്വാസത്തെയും സ്‌നേഹത്തെയും ഉന്മൂലനം ചെയ്ത ഈ സ്ഥലത്ത് വച്ചാണ് മാക്‌സിമില്യന്‍ കോള്‍ബെ, വിശ്വാസത്തിലും സ്‌നേഹത്തിലും കൂടി വിജയം കൈവരിച്ചത്. വെറുപ്പിന്റേയും നിന്ദയുടേയും മുകളില്‍ കെട്ടിച്ചമച്ച ഒരു സ്ഥലം! കൊടുക്രൂരതയുടെ ഇടം! ഓഷ്‌വിറ്റ്‌സിലെ നാസി ക്യാമ്പിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ഇപ്പോഴും അവശേഷിക്കുന്ന പ്രവേശന കവാടത്തില്‍ എഴുതിവച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'അദ്ധ്വാനത്തിലൂടെ സ്വാതന്ത്ര്യം'.
ഈ വാചകം ഉച്ചരിക്കുമ്പോള്‍ മുഴങ്ങുന്നത് ഒരു തരത്തില്‍ പരിഹാസച്ചിരിയാണ്. കാരണം, അതിനകത്ത് നടന്നത് ഘടകവിരുദ്ധമായ യാഥാര്‍ത്ഥ്യമാണ്. വിവിധ രാജ്യക്കാരായ 40 ലക്ഷം ജനങ്ങളെ കിരാതമായി കുരുതികഴിച്ച ഈ സ്ഥലത്താണ് ഫാ. മാക്സിമില്യണ്‍ കോള്‍ബെ ഒരു സഹോദരന് വേണ്ടി തന്നെ തന്നെ മരണത്തിന് വിട്ടുകൊടുത്തത്. ക്രിസ്തുവിന്റേതുപോലെ ആത്മീയ വിജയം കൈവരിച്ച ഈ സഹോദരന്‍ ഇന്നും പോളണ്ടുകാരുടെ മനസ്സില്‍ ജീവനോടിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഓഷ്‌വിറ്റ്‌സ്, 7.6.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.