News
പീഡിത ക്രൈസ്തവരെ അനുസ്മരിച്ചുള്ള ‘ചുവപ്പ് ബുധന്‍’ ആചരണം നവംബര്‍ 19ന്
പ്രവാചകശബ്ദം 05-11-2025 - Wednesday
ലണ്ടന്‍: ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിലേക്ക് ആഗോള ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ആരംഭം കുറിച്ച ‘ചുവപ്പ് ബുധന്‍’ ആചരണം വീണ്ടും. ഈ വര്‍ഷം നവംബര്‍ 19 ബുധനാഴ്ചയായിരിക്കും ആചരണം നടക്കുകയെന്ന് പൊന്തിഫിക്കല്‍ സംഘടന അറിയിച്ചു. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി ദിനം പ്രതി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇക്കാര്യം ലോകശ്രദ്ധയില്‍ കൊണ്ടുവരികയുമാണ് ‘ചുവപ്പ് ബുധന്‍’ ആചരണത്തിന്റെ പിന്നിലെ ലക്ഷ്യം.
നവംബര്‍ 19നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളും സ്കൂളുകളും രക്തസാക്ഷികളുടെ ചുടുരക്തത്തെ സ്മരിക്കുന്ന ചുവപ്പ് നിറങ്ങളാൽ വര്‍ണ്ണാഭമാക്കും. ക്രൈസ്തവരുടെ നേര്‍ക്കുള്ള മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എ.സി.എന്‍ ആരംഭം കുറിച്ച ചുവപ്പ് ബുധന്‍ ആചരണത്തിന് വലിയ രീതിയിലുള്ള പിന്തുണ ആഗോള തലത്തില്‍ ലഭിക്കുന്നുണ്ട്. ഫ്രാൻസ്, ജർമ്മനി, ഓസ്ട്രിയ, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, കാനഡ, കൊളംബിയ, അയർലൻഡ്, മെക്സിക്കോ, നെതർലൻഡ്‌സ്, ഫിലിപ്പീൻസ്, പോർച്ചുഗൽ, സ്ലൊവാക്യ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിലെ ദേവാലയങ്ങളിലും മറ്റും ചുവപ്പ് ബുധന്‍ ആചരണം നടക്കുന്നുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















