News - 2026

ആഗമനകാലം നിഷ്ക്രിയമായ കാത്തിരിപ്പല്ല: ലെയോ പതിനാലാമൻ പാപ്പ

പ്രവാചകശബ്ദം 08-12-2025 - Monday

വത്തിക്കാന്‍ സിറ്റി: ആഗമനകാലം നിഷ്ക്രിയമായ കാത്തിരിപ്പല്ലായെന്ന് ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ഡിസംബർ മാസം ആറാം തീയതി, ഞായറാഴ്ച ആഗമന കാലത്തിന്റെ ചൈതന്യത്തെ അനുസ്മരിച്ച് പ്രഭാഷണം നടത്തുകയായിരിന്നു പാപ്പ. കാലത്തിന്റെ അടയാളങ്ങളിന്മേൽ ശ്രദ്ധ പതിപ്പിക്കുവാൻ നമ്മെ പഠിപ്പിക്കുന്ന ആഗമന കാലത്തേക്ക് നാം പ്രവേശിച്ചിട്ട് അധികമായില്ലായെന്ന ആമുഖത്തോടെയാണ് പാപ്പ സംഭാഷണം ആരംഭിച്ചത്.

ഈ കാത്തിരിപ്പ് നിഷ്ക്രിയമല്ല. വാസ്തവത്തിൽ, യേശുവിന്റെ ജനനം ദൈവത്തെ നമുക്ക് വെളിപ്പെടുത്തുന്നു. മറിയം, യൗസേഫ്, ഇടയന്മാർ, ശിമയോൻ, അന്ന, സ്നാപക യോഹന്നാൻ, ശിഷ്യന്മാർ, ഇങ്ങനെ കർത്താവിനെ കണ്ടുമുട്ടുന്ന എല്ലാവരും ഈ കാത്തിരിപ്പിന് വിളിക്കപ്പെടുന്നു. അതൊരു വലിയ ബഹുമതിയാണ്, ഭ്രമണചലനവുമാണ്. ദൈവം തന്റെ ചരിത്രത്തിലും സ്വപ്നങ്ങളിലും നമ്മെ ഉൾപ്പെടുത്തുന്നു. അപ്പോൾ 'പ്രത്യാശിക്കുക' എന്നാൽ 'സഹകരിക്കുക' എന്നാണർത്ഥം. ജൂബിലിയുടെ മുദ്രാവാക്യം, 'പ്രത്യാശയുടെ തീർത്ഥാടകർ' എന്നത് ഒരു മാസത്തിനുള്ളിൽ കടന്നുപോകുന്ന ഒന്നല്ല മറിച്ച് ഇത് ജീവിതത്തിന്റെ പ്രവർത്തനപദ്ധതിയാണ്.

"പ്രത്യാശയുടെ തീർത്ഥാടകർ" എന്നാൽ കൈകൾക്കു മേൽ കൈകൾ വയ്ക്കുന്നതിന് പകരം സഹകരിച്ചുകൊണ്ട്, ശ്രദ്ധയോടെ യാത്രചെയ്യുന്നവർ എന്നാണർത്ഥമാക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ കാലത്തിന്റെ അടയാളങ്ങൾ വായിക്കാൻ നമ്മെ പഠിപ്പിച്ചു: എന്നാൽ ഇത് ഏകാന്തതയിൽ നടപ്പിലാക്കാവുന്ന ഒന്നല്ല, മറിച്ച്, സഭയോടും, സഹോദരീ സഹോദരങ്ങളോടും ഒന്നിച്ചു ചേർന്നുകൊണ്ട് വേണം കാലത്തിന്റെ അടയാളങ്ങളെ വായിച്ചറിയുവാൻ.

ചരിത്രപരമായ സാഹചര്യങ്ങളിലൂടെ, ദൈവരാജ്യത്തിനൊപ്പം വരുന്ന ദൈവത്തിന്റെ അടയാളങ്ങളാണ്. ബുദ്ധി ഉപയോഗിച്ചും, ഹൃദയത്തോടെയും, പ്രതിബദ്ധതയോടും, ദൃഢനിശ്ചയത്തോടും കൂടി അവനെ അന്വേഷിക്കുക. സാധാരണ വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഒരു പ്രത്യേക ദൗത്യമായിട്ടാണ് കൗൺസിൽ ഇതിനെ വിശദീകരിക്കുന്നത്. കാരണം അനുദിന ജീവിതത്തിലെ സന്ദർഭങ്ങളിലാണ് മനുഷ്യനായി അവതരിച്ച ദൈവം നമ്മെ കണ്ടുമുട്ടുവാൻ വരുന്നത്.

ലോകത്തിലെ പ്രശ്നങ്ങളിലും, സൗന്ദര്യങ്ങളിലും യേശു നമുക്കായി കാത്തിരിക്കുകയും, നമ്മെ ഉൾപ്പെടുത്തുകയും ചെയ്യുന്നു. അവനോടൊപ്പം പ്രവർത്തിക്കാൻ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് പ്രത്യാശ നമ്മെ സഹകരിപ്പിക്കുന്നതാണ് എന്ന് പറയുന്നത്. പ്രത്യാശ എന്നാൽ പങ്കെടുക്കുക എന്നതാണ് അർത്ഥമാക്കുന്നത്: ഇത് ദൈവം നമുക്ക് നൽകുന്ന ഒരു സമ്മാനമാണെന്നും പാപ്പ പറഞ്ഞു.


Related Articles »