News

പതിനായിരങ്ങള്‍ ഒഴുകിയെത്തി; ജീവന്റെ മഹത്വം പ്രഘോഷിച്ച് വീണ്ടും മാർച്ച് ഫോർ ലൈഫ് റാലി

പ്രവാചകശബ്ദം 24-01-2026 - Saturday

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലുടനീളമുള്ള പതിനായിരക്കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ രാജ്യ തലസ്ഥാനത്ത് ഒത്തുകൂടി നടത്തിയ മാര്‍ച്ച് ഫോര്‍ ലൈഫ് ലൈഫ് റാലി ജനപങ്കാളിത്തംക്കൊണ്ട് ഇത്തവണയും ശ്രദ്ധേയമായി. ഗർഭഛിദ്രത്തിനെതിരെയും ജീവനെ വിലമതിക്കുന്ന സംസ്കാരത്തെ പിന്തുണച്ചും നടത്തിയ റാലിയില്‍ വിദ്യാർത്ഥികൾ, കുടുംബങ്ങൾ, വൈദികര്‍, വിവിധ സംഘടനകളിലെ അംഗങ്ങള്‍ എന്നിവരുൾപ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു.

വ്യക്തിപരമായ അനുഭവ സാക്ഷ്യങ്ങൾ, പ്രോലൈഫ് പ്രവർത്തനത്തിനുള്ള ആഹ്വാനങ്ങൾ, പ്രോലൈഫ് പ്രസ്ഥാനങ്ങളുടെ ദൗത്യത്തെക്കുറിച്ചുള്ള ചിന്തകളുമായുള്ള പ്രഭാഷണങ്ങള്‍ എന്നിവ നടന്നു. യു‌എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു. അമേരിക്കയിൽ താന്‍ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യങ്ങളിൽ ഒന്ന് കൂടുതൽ കുടുംബങ്ങളും കൂടുതൽ കുട്ടികളുമാണെന്നു വൈസ് പ്രസിഡന്‍റ് വാൻസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. താനും ഭാര്യ ഉഷയും നാലാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന കാര്യം അദ്ദേഹം സന്തോഷത്തോടെ വെളിപ്പെടുത്തി.

റാലിക്ക് ശേഷം, കോൺസ്റ്റിറ്റ്യൂഷൻ അവന്യൂവിലൂടെ യുഎസ് സുപ്രീം കോടതിയിലേക്കും മാര്‍ച്ച് നടന്നു. പ്രാർത്ഥന, സ്തുതിഗീതങ്ങൾ, എന്നിവ റാലിയില്‍ നടന്നു. ജീവനെ ബഹുമാനിക്കുകയും ഗർഭധാരണത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി നിലകൊള്ളുമെന്നും സംഘാടകര്‍ ആവര്‍ത്തിച്ചു. പ്രോലൈഫ് പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ബാനറുകളുമായി നടന്ന റാലിയെ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »