News - 2026
ജനത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്ന വൈദികരെ ലക്ഷ്യമിട്ട് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം
പ്രവാചകശബ്ദം 30-01-2026 - Friday
ഹവാന: വൈദികരെയും സമാധാനപരമായി പ്രവര്‍ത്തിക്കുന്ന വിമതരെയും ലക്ഷ്യമിട്ട് ക്യൂബന്‍ ഭരണകൂടം. രാജ്യത്ത് ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നവരെ സമ്മർദ്ദം ചെലുത്താനും ശിക്ഷിക്കാനുമുള്ള രഹസ്യ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വൈദികരെയും ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രവര്‍ത്തകരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തതായി കത്തോലിക്ക മാധ്യമമായ 'എസിഐ പ്രെന്‍സ' റിപ്പോര്‍ട്ട് ചെയ്യുന്നു.
കാമഗുവേ അതിരൂപതയിലെ വൈദികരായ ഫാ. കാസ്റ്റർ അൽവാരെസ് ദേവേസ, ഫാ. ആൽബെർട്ടോ റെയ്‌സ് എന്നിവരെയാണ് ഒരു കാരണവുമില്ലാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരിക്കുന്നത്. ക്യൂബയിലെ യാഥാർത്ഥ്യം, സ്വാതന്ത്ര്യമില്ലായ്മ, ബാധിച്ചിരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ച വൈദികരും ജനാധിപത്യ പ്രവര്‍ത്തകരുമാണ് അന്യായ വിചാരണയ്ക്കു ഇരയായിരിക്കുന്നത്.
കാമഗുയിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ കുർബാനയുടെ 28-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നുവെന്ന് വൈദികരെ തടങ്കലിലാക്കി ചെയ്തത്. 2021 ജൂലൈ 11ന് നടന്ന ജനാധിപത്യ പ്രതിഷേധത്തിനിടെ തന്നെ മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരിന്നുവെന്നും മാറ്റത്തിൽ വിശ്വസിക്കാൻ പ്രയാസമുള്ള വിധം വളരെയധികം കഷ്ടപ്പെട്ട ഒരു ജനതയാണ് ക്യൂബയിലുള്ളതെന്നും ഫാ. ആൽബെർട്ടോ റെയ്‌സ് പറയുന്നു.
1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ നടത്തിയ ചരിത്രപരമായ ക്യൂബന്‍ സന്ദർശനത്തിന് കാല്‍ നൂറ്റാണ്ട് തികഞ്ഞ വേളയില്‍ 2023 ജൂണിൽ ഡയാസ്-കാനലും ഫ്രാൻസിസ് പാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരിന്നു. 2023- 2024 കാലയളവില്‍ സ്വാതന്ത്ര്യം ഹനിക്കപ്പെട്ട പതിനായിരത്തിലധികം പേരെ മോചിപ്പിക്കാൻ ഈ കൂടിക്കാഴ്ച കാരണമായിട്ടുണ്ടെകിലും ഇന്നു സ്ഥിതി വീണ്ടും മാറിയിരിക്കുകയാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















