News - 2024
മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മുസ്ലീം വിമതര്‍ ക്രൈസ്തവ ഗ്രാമം ആക്രമിച്ച് 26 പേരെ കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍ 21-09-2016 - Wednesday
ബാന്‍ഗുയി: മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ മുസ്ലീം വിമതര്‍ ക്രൈസ്തവ ഗ്രാമം ആക്രമിച്ചു 26 ഗ്രാമീണരെ കൊലപ്പെടുത്തി. മുസ്ലീം വിമതരുടെ സംഘമായ 'സെലിക' ആണ് ആക്രമണത്തിന് പിന്നില്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ാം തീയതിയാണ് ഭീകരമായ നരഹത്യ നടന്നത്.
രാത്രി എട്ടുമണിയോടെ 'എണ്ഡൊമീറ്റി' എന്ന ഗ്രാമത്തിലേക്ക് എത്തിയ സംഘം ക്രൈസ്തവ ഭവനങ്ങള്‍ തിരഞ്ഞ് പിടിച്ച് അക്രമം അഴിച്ചു വിടുകയും കൊല നടത്തുകയായിരിന്നു. കോംങ്കോയിലെ ചില കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച നരഹത്യയെ പറ്റിയുള്ള വാര്‍ത്ത 'മോര്‍ണിംഗ് സ്റ്റാര്‍' എന്ന പത്രമാണ് പുറം ലോകത്തെ അറിയിച്ചത്.
2013-ല്‍ സര്‍ക്കാര്‍ 'സെലിക'യെ നിരോധിത സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിന്നു. അന്ന് 'സെലിക' യുടെ പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് ബുസൈസിയെ സംഘടന നേതൃ സ്ഥാനത്തില്‍ നിന്നും മാറ്റിയ ശേഷം ഇസ്ലാം മതവിശ്വാസിയായ മീഖല്‍ ഡിജോട്ടോഡിയായെ പ്രസിഡന്റാക്കി. തന്നെ പ്രസിഡന്റാക്കിയതിന് പ്രത്യുപകാരമായി മീഖല്‍, സെലികയുടെ നിരോധനം എടുത്തു മാറ്റി. ഇതിനു ശേഷമാണ് ക്രൈസ്തവ വിശ്വാസികളെ ആക്രമിക്കുന്ന നിലപാടിലേക്ക് 'സെലിക' മാറിയത്.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുവാനും ക്രൈസ്തവരെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുവാനും നിലവിലെ ഭരണകൂടത്തിന് സാധിക്കുന്നില്ലായെന്ന് ജനങ്ങള്‍ പറയുന്നു. 2014 മേയ് മാസം 28-ാം തീയതി മധ്യാഫ്രിക്കന്‍ റിപബ്ലിക്കിന്റെ തലസ്ഥാനമായ ബാന്‍ഗുയില്‍ സ്ഥിതി ചെയ്യുന്ന ഫാത്തിമ മാതാ പള്ളിയില്‍ തീവ്രവാദികള്‍ വെടിവയ്പ്പ് നടത്തുകയും 11 പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്ത് ക്രൈസ്തവരെ ലക്ഷ്യം വച്ച് നിരവധി അക്രമങ്ങള്‍ നടക്കുന്നതായി നിരവധി മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ഫ്രാന്‍കോയിസ് ബുസൈസിയെ വീണ്ടും തങ്ങളുടെ ഭരണകര്‍ത്താവായി ജനം തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ തീവ്രവാദികളും വിമതരും രാജ്യതലസ്ഥാനത്തിനു പുറത്തേക്ക് മാറി ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം തുടരുകയാണ്. മധ്യാഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരായ സ്ത്രീകളെ തിരഞ്ഞുപിടിച്ച് മാനഭംഗപ്പെടുത്തുന്ന അക്രമികള്‍ വീടുകള്‍ കൊള്ളയടിക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്യുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക