News - 2024

സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ മെക്‌സിക്കോയില്‍ പ്രതിഷേധം ശക്തം; പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

സ്വന്തം ലേഖകന്‍ 21-09-2016 - Wednesday

ക്യുര്‍ണാവാക: സ്വവര്‍ഗ്ഗ വിവാഹം ഭരണഘടനയില്‍ എഴുതി ചേര്‍ക്കാനും പാഠ്യപദ്ധതിയിലേക്ക് സ്വവര്‍ഗ്ഗ വിവാഹത്തേയും ലൈംഗീക വിദ്യാഭ്യാസത്തേയും കുത്തിനിറയ്ക്കുവാനുമുള്ള മെക്‌സിക്കന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പതിനായിരങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. കത്തോലിക്ക വിശ്വാസികളും ഇവാഞ്ചലിക്കല്‍ സഭയിലെ അംഗങ്ങളും പങ്കെടുത്ത പ്രതിഷേധ റാലി സമാധാനപരമായിരിന്നു. കുടുംബത്തിന്റെ പ്രാധാന്യം മനസിലാക്കാതെ തികച്ചും തെറ്റായ തീരുമാനം എടുക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ കുട്ടികളുടെ ഭാവിയെ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസത്തേയും സ്‌കൂളില്‍ അനുവദിക്കില്ലെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ അഭിപ്രായപ്പെട്ടു. മെക്‌സിക്കന്‍ പ്രസിഡന്റായ എന്റിക്യൂ പെന നിറ്റോയാണ് സ്വവര്‍ഗ്ഗ വിവാഹത്തെ അനുകൂലിക്കുന്ന തരത്തിലുള്ള നിയമം മെക്‌സിക്കന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ക്കുവാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അതേ സമയം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സ്വവര്‍ഗ്ഗ വിവാഹത്തെ കുറിച്ച് പഠിപ്പിക്കുകയും, അതിനെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന തരത്തില്‍ സിലബസ് പുനഃക്രമീകരിക്കുവാനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്.

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ജോലിചെയ്യുന്ന പതിനായിരങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. ഈ മാസം 24-ാം തീയതി ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധ റാലി സംഘടിപ്പിച്ച് തങ്ങളുടെ ശക്തി വീണ്ടും തെളിയിക്കുവാന്‍ ഒരുങ്ങുകയാണ് വിശ്വാസ സമൂഹം. പ്രൊലൈഫ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്.

ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള നിരവധി തിന്മകള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിയ തീരുമാനവും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. പൗരന്‍മാര്‍ക്ക് താല്‍പര്യമില്ലാത്ത പല നിയമങ്ങളും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടാണ് മെക്‌സിക്കന്‍ ഭരണകൂടം സ്വീകരിക്കുന്നത്. സ്വവര്‍ഗ വിവാഹത്തെ തങ്ങള്‍ എതിര്‍ക്കുന്നതായി നിരവധി സര്‍വേകളിലൂടെ ജനം വിധിയെഴുത്തു നടത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതിനെ നിയമവിധേയമാക്കുവാനുള്ള തെറ്റായ തീരുമാനവുമായാണ് മുന്നോട്ടു പോകുന്നത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക