News - 2024

1700 വര്‍ഷം പഴക്കമുള്ള ഹീബ്രു ചുരുള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ വായിച്ചെടുത്തു; ചുരുളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ബൈബിള്‍ വാക്യം

സ്വന്തം ലേഖകന്‍ 23-09-2016 - Friday

വാഷിംഗ്ടണ്‍: കത്തി കരിഞ്ഞ ഹീബ്രു ചുരുള്‍ ശാസ്ത്ര സഹായത്തോടെ വീണ്ടും പുനര്‍വായന നടത്തി ഗവേഷകര്‍ ചരിത്രം കുറിച്ചു. 1700 വര്‍ഷം പഴക്കമുള്ളതെന്ന്‍ അനുമാനിക്കപ്പെടുന്ന ചുരുളില്‍ പഴയ നിയമത്തിലെ ലേവ്യരുടെ പുസ്തകത്തിലെ വാക്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കത്തി കരിഞ്ഞ പ്രസ്തുത ചുരുള്‍ 1970-ല്‍ ആണ് ഗവേഷകര്‍ കണ്ടെത്തുന്നത്. തീപിടിച്ചതിനാല്‍ ചുരുളിലെ ലിഖിതങ്ങള്‍ വായിച്ചെടുക്കുവാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇസ്രായേല്‍-യു‌എസ് ഗവേഷകര്‍ സംയുക്തമായി മൈക്രോ സിടി സ്കാനറിന്റെ സഹായത്തോടെ രേഖയുടെ തനിപകര്‍പ്പ് നിര്‍മ്മിച്ചെടുക്കുകയായിരിന്നു. ഇതേ തുടര്‍ന്നു 'വിര്‍ച്വല്‍ അണ്‍റാപ്പിംഗ്' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചുരുളിലെ വാക്യങ്ങള്‍ വായിച്ചെടുത്തത്.

എന്‍-ഗേദി ചുരുള്‍ എന്ന നാമത്തില്‍ അറിയപ്പെടുന്ന ഈ രേഖ എഡി 600-ല്‍ കത്തി നശിച്ച സിനഗോഗില്‍ നിന്നുമാണ് ലഭിച്ചത്. വസ്തുക്കളുടെ പഴക്കം കണക്കിലാക്കുവാന്‍ നടത്തുന്ന കാര്‍ബണ്‍ ഡേറ്റിംഗിലൂടെ എന്‍-ഗേദി ചുരുള്‍ എഴുതപ്പെട്ടതു മൂന്നാം നൂറ്റാണ്ടിലാണെന്ന് കണ്ടെത്തിയിരുന്നു. കെന്‍റകി സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രഫസറായ ബ്രന്റ് സിയാലസ് രേഖകള്‍ വായിച്ചെടുത്ത ശേഷം അത്ഭുതമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

"തീപിടിത്തതില്‍ നശിച്ച ഈ രേഖ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും പുനര്‍ നിര്‍മ്മിച്ചപ്പോള്‍ വായിച്ചെടുക്കുവാന്‍ കഴിഞ്ഞത് ചുരുളിലെ വ്യക്തമായ വാക്യങ്ങള്‍ ആണ്. നൂറ്റാണ്ടുകളായി ആരും വായിക്കാത്ത ഈ വാക്കുകള്‍ വായിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാവരും കരുതിയിരുന്നത് നശിച്ചു പോയ ഈ രേഖകളുടെ ഉള്ളടക്കം മനസിലാക്കുവാന്‍ ഇനി ഒരിക്കലും സാധിക്കുകയില്ലെന്നാണ്". ബ്രന്റ് സിയാലസ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഈ രേഖ പഴയ നിയമ കാലഘട്ടങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക