Youth Zone - 2024
ദേശീയ കാത്തലിക് യുവജന കണ്‍വന്‍ഷന്‍ മംഗലാപുരത്തു വെച്ചു നടക്കും
സ്വന്തം ലേഖകന്‍ 23-09-2016 - Friday
കൊച്ചി: ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ (ഐസിവൈഎം) പത്താമതു ദേശീയ യുവജന കണ്‍വന്‍ഷന്‍ 2017 ജനുവരി 14 മുതല്‍ 22 വരെ മംഗലാപുരം സെന്റ് ജോസഫ് കോളജില്‍ വെച്ചു നടക്കും. ഇന്ത്യയിലെ 171 രൂപതകളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്ന ദേശീയ യുവജന കണ്‍വന്‍ഷന്‍ മൂന്നു വര്‍ഷത്തിലൊരിക്കലാണു നടക്കുന്നത്.
യുവജനങ്ങള്‍ നേരിടുന്ന സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരമായ വെല്ലുവിളികള്‍, സമൂഹത്തിലെ വിവിധ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ചു ക്ലാസുകളും ചര്‍ച്ചകളും സെമിനാറുകളും കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും. കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനവും ആലോചനായോഗവും ഇന്നലെ കെസിബിസി ആസ്ഥാനമായ എറണാകുളം പിഒസിയില്‍ നടന്നു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വര്‍ഗീസ് വള്ളിക്കാട്ട് ലോഗോ പ്രകാശനവും യോഗത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.
ഐസിവൈഎം ദേശീയ ഡയറക്ടര്‍ ഫാ. ദീപക് തോമസ്, ദേശീയ പ്രസിഡന്റ് സിജോ അമ്പാട്ട്, കര്‍ണാടക റീജണല്‍ ഡയറക്ടര്‍ ഫാ. മാരി ജോസഫ്, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും കെസിവൈഎം സംസ്ഥാന ഡയറക്ടറുമായ ഫാ. മാത്യു ജേക്കബ് തിരുവാലില്‍, യൂത്ത് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറിമാരായ ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, ഫാ. പോള്‍ സണ്ണി, ഐസിവൈഎം കേരള റീജണല്‍ പ്രതിനിധി മേരി ജെയ്‌സി, കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ഡീനാ പീറ്റര്‍, സംസ്ഥാന സെക്രട്ടറി ടെസി തെരേസ് എന്നിവര്‍ പ്രസംഗിച്ചു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക