News - 2024

ഘാനയില്‍ കത്തോലിക്ക വൈദികരെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വെയിറ്റ് ലിഫ്റ്റിങ് താരം മാപ്പ് പറഞ്ഞു; വൈദികര്‍ ആശുപത്രിയില്‍

സ്വന്തം ലേഖകന്‍ 27-09-2016 - Tuesday

മന്‍ക്രാന്‍സോ: കത്തോലിക്ക വൈദികരെ മര്‍ദിച്ച സംഭവത്തില്‍ ഘാനയിലെ പ്രശസ്ത വെയിറ്റ് ലിഫ്റ്റിങ് താരം സാനി മുഹമ്മദ് പോലീസ് സ്‌റ്റേഷനിലെത്തി വൈദികരോട് മാപ്പ് പറഞ്ഞു. വൈദികരായ ഫാ. അന്തോണി ഔവാഹ്, ഫാ. ഡാനിയേല്‍ അഫൂം എന്നിവരോടാണ് സാനി മുഹമ്മദ് തന്റെ തെറ്റായ നടപടിയിലുള്ള ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സാനി വൈദികര്‍ താമസിക്കുന്ന സ്ഥലത്തെത്തി അവരെ മര്‍ദിച്ചത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, "കഴിഞ്ഞ ശനിയാഴ്ച ഫാദര്‍ അന്തോണി ഔവാഹ്, അഡുഗ്യാമ എന്ന സ്ഥലത്തു നിന്നും ബിംസോ-II ലേക്ക് പിക്കപ്പ് വാനില്‍ യാത്ര ചെയ്യുകയായിരുന്നു. ഈ സമയം അമിത വേഗതയില്‍ ബൈക്കില്‍ വന്ന സാനി മുഹമ്മദ് വൈദികന്റെ പിക്കപ്പ് വാനിനെ അപകടകരമായ വിധം മറികടന്നു. വൈദികന്റെ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അപകടം ഒഴിവാക്കിയെങ്കിലും, വാഹനം ശ്രദ്ധയോടെ ഓടിക്കണമെന്ന് സാനി മുഹമ്മദിനോട് ഫാദര്‍ അന്തോണി ഔവാഹ് പറഞ്ഞു.

വൈദികന്റെ ഉപദേശം ഇഷ്ടപെടാതിരുന്ന സാനി മുഹമ്മദ് വാഹനത്തെ പിന്‍തുടരുകയും വൈദികന്‍ താമസിക്കുന്ന സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നീട് ഇയാള്‍ ഫാദര്‍ അന്തോണി ഔവാഹിനോട് കയര്‍ക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരിന്നു. ഈ സമയം ഫാദര്‍ അന്തോണിയോടൊപ്പം തന്നെ താമസിക്കുന്ന ഫാദര്‍ ഡാനിയേല്‍, കടന്നുവന്നു തടസം പിടിക്കുകയും സാനി മുഹമ്മദിനോട് അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, സാനി ഇതു വകവയ്ക്കാതെ ഫാദര്‍ ഡാനിയേലിനേയും മര്‍ദിച്ചു. വൈദികന്റെ വയറ്റില്‍ ചവട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് സാനി മടങ്ങിയത്.

സാനിയുടെ മര്‍ദനത്തില്‍ രണ്ടു വൈദികര്‍ക്കും സാരമായ മുറിവുകള്‍ ഏറ്റു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ്, നിയമനടപടികളും മറ്റും ഒഴിവാക്കുന്നതിനായി ഗുസ്തി താരമായ സാനി മുഹമ്മദ് പോലീസ് സ്‌റ്റേഷനില്‍ എത്തി വൈദികരോട് മാപ്പ് പറഞ്ഞത്. സംഭവത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല. അതേ സമയം വൈദികര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »