Meditation. - October 2024

പിതാവായ ദൈവത്തിന് മുന്‍പില്‍ സമര്‍പ്പിക്കേണ്ട പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 05-10-2024 - Saturday

"അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക" (ലൂക്കാ 11:1).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 5

ക്രിസ്തുവിനോട് നേരിട്ട് അപേക്ഷിച്ച ഈ വാക്കുകള്‍ പഴയ കാലത്ത് മാത്രം ഉണ്ടായിരുന്നതല്ല. മനുഷ്യര്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്ന വാക്കുകളാണ്; എക്കാലത്തും പ്രസക്തമായ ഒരു ചോദ്യമാണിത്; പ്രാര്‍ത്ഥിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണ്? എപ്രകാരമാണ് നമുക്ക് പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കുക? കര്‍ത്താവ് നല്‍കിയ ഉത്തരം എക്കാലത്തും പ്രസക്തമാണ്. ചോദിച്ചവരെ അവന്‍ പഠിപ്പിച്ചത് പിതാവായ ദൈവത്തോട് അപേക്ഷിക്കുമ്പോള്‍ ഉരുവിടേണ്ട വാക്കുകളാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കാസ്റ്റല്‍ ഹൊണ്ടോള്‍ഫോ, 27.7.80).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »