News - 2024
ഏഴു പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്; പ്രഖ്യാപനം ഈ വരുന്ന ഞായറാഴ്ച
സ്വന്തം ലേഖകന്‍ 13-10-2016 - Thursday
വത്തിക്കാന്‍: ഒക്ടോബര്‍ 16-ാം തീയതി ഞായറാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഏഴു പേരെ കൂടി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ഇതിനുള്ള നടപടി ക്രമങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തിയായതായി വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്.
വാഴ്ത്തപ്പെട്ട സലോമോന്‍ ലെക്‌ലെര്‍ക്ക്, മെക്‌സിക്കോയില്‍ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ജോസ് സാഞ്ചസ് ഡെല്‍ റിയോ, സ്പാനിഷ് ബിഷപ്പായ വാഴ്ത്തപ്പെട്ട മാനുവേല്‍ ഗോണ്‍സാല്‍വസ് ഗാര്‍സിയ, ഇറ്റാലിയന്‍ വൈദികരായ വാഴ്ത്തപ്പെട്ട ലുഡോവിക്കോ പവോനി, വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സോ മരികോ ഫുസ്‌കോ, ഫ്രഞ്ച് കന്യാസ്ത്രീയായ വാഴ്ത്തപ്പെട്ട എലിസബത്ത് ഡീ ലാ ട്രിനൈറ്റ്, അര്‍ജന്റീനിയന്‍ വൈദികന്‍ വാഴ്ത്തപ്പെട്ട ജോസ് ഗബ്രിയേല്‍ ഡെല്‍ റോസാരിയോ ബ്രോച്ചീറോ എന്നിവരാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുക.
ഇതുകൂടാതെ മറ്റു നാലു പേരെ കൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുവാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വത്തിക്കാൻ മറ്റൊരു പ്രസ്താവനയിൽ അറിയിച്ചു. സ്പാനിഷ് വൈദികരായ ലൂയിസ് സംമ്പ്രാനോ ബാള്‍ക്കോ, ടിബൂര്‍സിയോ അര്‍ണായിസ് മുനോസ്, ഇറ്റാലിയന്‍ കന്യാസ്ത്രീകളായ തെരേസ സ്പിനെലി, മരിയ കോസ്റ്റാന്‍സാ പനാസ് എന്നിവരുടെ മദ്ധ്യസ്ഥതയിൽ നടന്ന അത്ഭുതങ്ങൾ സ്ഥിരീകരികരിക്കപ്പെട്ടാൽ ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും.