Meditation. - October 2024
മാതൃകാപരമായ ജീവിതം നയിക്കുന്ന ദമ്പതികളുടെ സാക്ഷ്യം സമൂഹത്തിന് അത്യാവശ്യം
സ്വന്തം ലേഖകന്‍ 28-10-2022 - Friday
"റൂത്ത് പറഞ്ഞു: അമ്മയെ ഉപേക്ഷിക്കാനോ കൂടെപ്പോരാതിരിക്കാനോ എന്നോടു പറയരുത്. അമ്മ പോകുന്നിടത്തു ഞാനും വരും; വസിക്കുന്നിടത്തു ഞാനും വസിക്കും. അമ്മയുടെ ചാര്‍ച്ചക്കാര്‍ എന്റെ ചാര്‍ച്ചക്കാരും അമ്മയുടെ ദൈവം എന്റെ ദൈവവുമായിരിക്കും" (റൂത്ത് 1:16).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 28
കുടുംബബന്ധങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ് റൂത്തിന്റെ ഈ വാക്കുകള്‍; പ്രയാസങ്ങളും ഒറ്റപ്പെടലും ഉണ്ടാകുമ്പോള്‍ ഈ വാക്യം ഏറെ പ്രസക്തമാണ്. വിവാഹവും കുടുംബവും പവിത്രമായ യാഥാര്‍ത്ഥ്യങ്ങളാണ്. രക്തബന്ധമോ കൂട്ടുജീവിതമോ മാത്രമല്ല ഒരു കുടുംബത്തെ ഒരുമിപ്പിക്കുന്ന ബന്ധം; അത് ഒരു വിശുദ്ധവും മതപരവുമായ ബന്ധമാണ്. ദൈവത്തിന്റെ പദ്ധതിയില്‍ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹ ഉടമ്പടി, ദൈവവും മനുഷ്യനും കൂടിചേരുന്ന ഉടമ്പടിയുടെ നിഴലും അടയാളവുമായതിനാലാണ് ക്രിസ്തീയ വിവാഹം വിശുദ്ധമാകുന്നത്.
ദൈവസ്‌നേഹം വിശ്വസ്തമായതിനാല്‍, 'ക്രിസ്തുവില്‍' വിവാഹിതരായവര്‍, എന്നന്നേക്കുമായി പരസ്പരം വിശ്വാസത്തില്‍ വസിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. വചനം ഇപ്രകാരമാണ്, "ആകയാല്‍, ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ." മനുഷ്യജീവിതത്തില്‍ ദൈവസ്‌നേഹത്തിന്റെ ദൃഢതയ്ക്ക് കോട്ടം തട്ടുന്ന ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ പോലും യോജിപ്പ് കാത്തു സൂക്ഷിക്കുന്ന ദമ്പതികളുടെ സാക്ഷ്യം സമകാലീന സമൂഹത്തിന് വളരെ ആവശ്യമാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, കൊളംബിയ, 11.10.87)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.