Meditation. - November 2024

സ്നേഹത്തിന്റെ വെളിവാക്കപ്പെടല്‍

സ്വന്തം ലേഖകന്‍ 17-11-2020 - Tuesday

"ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു" (1യോഹ 4:16).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 17

എന്റെ ആദ്യത്തെ ചാക്രികലേഖനത്തില്‍ ഞാന്‍ പ്രകടിപ്പിച്ച ഒരു ചിന്ത നിങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. "സ്നേഹം കൂടാതെ മനുഷ്യന് ജീവിക്കാന്‍ കഴിയുകയില്ല. സ്നേഹം വെളിവാക്കപ്പെട്ട് കിട്ടിയില്ലെങ്കില്‍ അത് അനുഭവിക്കുകയും സ്വന്തമാക്കുകയും ചെയ്തില്ലെങ്കില്‍ സ്വയം മനസ്സിലാക്കുവാന്‍ സാധിക്കാത്ത, അര്‍ത്ഥശൂന്യമായ ഒരു ജീവിയായി അവന്‍ അവശേഷിക്കുന്നു." പ്രത്യേക കടമകളും പ്രതീക്ഷകളും, വ്യക്തിവികാസവും യഥാര്‍ത്ഥ സന്തോഷപ്രാപ്തിയും നിറഞ്ഞു നില്‍ക്കുന്ന യൗവ്വനകാലത്താണ് സ്നേഹം അധികമായി ആവശ്യമുള്ളത്.

സുഖലോലുപതാ നൈമിഷികമായ സംത്യപ്തിയാണ് നല്കുന്നതെന്നും, അത് ആത്മാവില്‍ ശൂന്യതയാണ് അവശേഷിപ്പിക്കുന്നതെന്നും, നമ്മുക്ക് അറിയാം. നിസ്സഹകരണത്തിന്റെയും അവിശ്വാസത്തിന്റെയും ദൈവനിഷേധമായ പ്രവര്‍ത്തനങ്ങളുടെയും പരിണിത ഫലം നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുവാനായി ഏകജാതനായ പുത്രനെ നല്കുവാന്‍ തക്കവണ്ണം നമ്മെ സ്നേഹിച്ച പിതാവിന്റെ സാന്നിദ്ധ്യം നമ്മെ അവനുമായി രമ്യപ്പെടുത്തി. ഈ ഒരു ബോധ്യം എപ്പോഴും നമ്മുടെ മനസ്സില്‍ ഉണ്ടാകണം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 30.11.86)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »