Meditation. - November 2024

നസ്രത്തിലെ മാതൃകാ കുടുംബം

സ്വന്തം ലേഖകന്‍ 18-11-2023 - Saturday

"ദൈവത്തിനു നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു" (1 യോഹന്നാന്‍ 4:16).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 18

'ദൈവം സ്‌നേഹമാകുന്നു. മനുഷ്യനെ സ്വന്തം ഛായയില്‍ സൃഷ്ടിക്കുക വഴി, ഓരോ മനുഷ്യന്റേയും മൗലികവും ജന്മസിദ്ധവുമായ നിയോഗം സ്‌നേഹത്തിനു വേണ്ടിയുള്ള ആത്മീയ ആവശ്യമായി അവന്റെ ഉള്ളില്‍ അവിടുന്ന് രേഖപ്പെടുത്തിയിരിക്കുകയാണ്. പക്ഷേ രക്ഷകന്‍ പ്രതിപാദിക്കുന്ന ഈ സ്‌നേഹം തീര്‍ച്ചയായും ലോകത്തിന്റെ സ്‌നേഹമല്ല. ഒരു ക്രൈസ്തവന് സ്‌നേഹം എന്നാല്‍, മറ്റുള്ളവനെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച്, അവര്‍ക്കുവേണ്ടി സ്വയം തുറന്ന് കൊടുക്കുകയെന്നതാണ്.

ക്രിസ്തീയ വിവാഹത്തിലൂടെ, ക്രിസ്തുവിന്റെ ഹൃദയമാകുന്ന വറ്റാത്ത നീരുറവയില്‍ നിന്ന് ദാഹം തീര്‍ത്ത്, ദമ്പതികള്‍ അവരുടെ സ്‌നേഹദൗത്യം നിര്‍വഹിക്കുന്നു. നസ്രത്തിലെ എളിയ കുടുംബമാണ് അവരുടെ ദൈനംദിന വളര്‍ച്ചയ്ക്കു മാതൃകയായി പിന്‍പറ്റുന്നത്. എക്കാലത്തും പ്രത്യാശയും പ്രതീക്ഷകളും നിറഞ്ഞ ലളിതവും ഫലപ്രദവുമായ ജീവിതവും നയിക്കാന്‍ അവര്‍ പഠിക്കുന്നത് തിരുക്കുടുംബത്തില്‍ നിന്നാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ഹങ്കറി, 18.8.91)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »