Meditation. - November 2024
ക്രിസ്തുവിനോടൊപ്പം മുന്നേറുക
സ്വന്തം ലേഖകന്‍ 26-11-2024 - Tuesday
"ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീക രണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്ധരായിരിക്കുവിന്‍" (1 പത്രോസ് 3:15).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 26
നിങ്ങള്‍ നിങ്ങളുടെ ക്രിസ്തീയ വിളി അനുധാവനം ചെയ്യുമ്പോള്‍, അത് നിങ്ങളുടെ ഓരോ നിമിഷത്തിലേയും ഓരോ ദിവസത്തിലേയും ഓരോ ആഴ്ചയിലേയും പ്രവര്‍ത്തനങ്ങളില്‍ വിശ്വസ്തതാപൂര്‍വ്വം നടപ്പിലാക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ മിക്കവരുടേയും പ്രവര്‍ത്തനമണ്ഡലം ഒരു മതേതര ലോകമാണല്ലോ. ക്രിസ്തുവിനെ ലോകത്തോട് അടുപ്പിക്കുക, ലോകത്തെ ക്രിസ്തുവിനോട് അടുപ്പിക്കുക ഇതായിരിക്കട്ടെ, നിങ്ങളുടെ ചുമതല.
പരസ്പരം മനസ്സിലാക്കുവാനും, പ്രവര്‍ത്തിക്കുവാനും ജീവിത പാതയില്‍ ക്രിസ്തുവിനോട് ഒരുമിച്ച് സഞ്ചരിക്കുവാനും മനുഷ്യത്വത്തെ ആദരിക്കുവാനും വിളിക്കപ്പെട്ടവരാണ് നിങ്ങള്‍. നിങ്ങള്‍ മറ്റുള്ളവരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുകയും, അവര്‍ക്ക് ക്രിസ്തുവിനെ നല്‍കുകയും വേണം. നിങ്ങളുടെ ജീവിതത്തിലെ ഏത് സാഹചര്യങ്ങളിലും ലോകത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവില്‍ ജീവിതം സമര്‍പ്പിച്ച് കൊണ്ട് അവിടുത്തെ പിഞ്ചെല്ലുവാനാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 25.8.80)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.