Meditation. - November 2024
ക്രിസ്തുവിന്റെ ആഗമനത്തിന്റെ അര്‍ത്ഥം
സ്വന്തം ലേഖകന്‍ 29-11-2023 - Wednesday
"ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും" (ഏശയ്യാ 30:19).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 29
'ആഗമനം' എന്ന പദം ഇതിനോടകം നമുക്ക് സുപരിചിതമാണല്ലോ. എന്നാല്‍ അതില്‍ മറഞ്ഞിരിക്കുന്ന അര്‍ത്ഥസമ്പത്ത് മനസ്സിലാക്കുവാന്‍ നമുക്ക് സാധിക്കുന്നില്ല. 'ആഗമനം' എന്നാല്‍ 'വരവ്' എന്നാണര്‍ത്ഥം. ആയതിനാല്‍ നാം സ്വയം ചോദിക്കണം. ആരാണ് വരുന്നത്? ആര്‍ക്കുവേണ്ടിയാണ് വരുന്നത്? ഉത്തരം ലളിതമാണ്. യേശുവാണ് വരുന്നതെന്നും, നമ്മുക്ക് വേണ്ടിയും എല്ലാ മനുഷ്യര്‍ക്കുവേണ്ടിയുമാണ് വരുന്നതെന്ന് കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. ഒരു രാത്രിയില്‍ അവന്‍ ബേത്‌ലഹേമില്‍ വരുന്നു! കാലിതൊഴുത്തില്‍ പിറക്കുന്നു.
സകലര്‍ക്കും ഇതറിയാം. എന്നിട്ടും, ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നു. അറിവുണ്ടാകാന്‍ വേണ്ടി ചോദ്യം ചെയ്യേണ്ടത് മനുഷ്യന്റെ അവകാശവും ചുമതലയുമാണ്. എന്നാല്‍ നമ്മുടെ ഇടയില്‍ തന്നെ നിരവധി സംശയാലുക്കളുമുണ്ട്; ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ പോലും, അതിനുള്ളിലെ സത്യ അറിഞ്ഞുകൂടാത്തവരുമുണ്ട്. ഓരോ വര്‍ഷത്തിലെയും ജനന തിരുനാള്‍ സമയം ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങളെ നാം ഒരിക്കല്‍ കൂടി അനുസ്മരിക്കേണ്ട സമയമാണെന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 29.11.79).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.