News

ഏഷ്യൻ ബിഷപ്സ് കോൺഫറന്‍സ് ആരംഭിച്ചു

സ്വന്തം ലേഖകന്‍ 29-11-2016 - Tuesday

കൊളമ്പോ: ഏഷ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനത്തിനു കൊളമ്പോയിലെ നെഗോമ്പോയില്‍ തുടക്കമായി. ഇന്നലെ ആരംഭിച്ച സമ്മേളനം ഡിസംബർ നാലിന് സമാപിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി റാഞ്ചി ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ടെലസ്ഫോർ പ്ലാസിഡസ് ടോപ്പായാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. മാർപാപ്പയുടെ സന്ദേശം കൈമാറുക കർദിനാൾ ടോപ്പോയാണ്.

നാലു വർഷത്തിലൊരിക്കൽ നടക്കുന്ന പ്ലീനറിയിൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയായ സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും സംബന്ധിക്കുന്നുണ്ട്. ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസ് (എഫ്എബിസി)യുടെ പതിനൊന്നാമതു സമ്മേളനമാണ് കൊളംബോയിൽ നടക്കുന്നത്. ഏഷ്യയിലെ കത്തോലിക്കാ കുടുംബങ്ങളും കരുണയുടെ പ്രേഷിതദൗത്യവും എന്നതാണ് സമ്മേളനത്തിന്റെ ചര്‍ച്ചാവിഷയം.