News - 2024

ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് സമാപിച്ചു

സ്വന്തം ലേഖകന്‍ 05-12-2016 - Monday

കൊളംബോ: പതിനൊന്നാമത് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിനു സമാപനം. ഫെഡറേഷന്‍ ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടുകൂടിയാണ് 7 ദിവസം നീണ്ടു നിന്ന സമ്മേളനത്തിന് സമാപനം കുറിച്ചത്.

"ഏഷ്യയിലെ കത്തോലിക്കാ കുടുംബങ്ങളും കരുണയുടെ പ്രേഷിതദൗത്യവും" എന്നതിനെ ആസ്പദമാക്കിയുള്ള ചര്‍ച്ചകളാണ് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസസ് (എഫ്എബിസി)യുടെ പതിനൊന്നാമതു സമ്മേളനത്തില്‍ നടന്നത്. സമ്മേളനത്തില്‍ 11 കര്‍ദിനാള്‍മാരും 100 മെത്രാന്മാരും പങ്കെടുത്തു. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന കോണ്‍ഫറന്‍സ് നവംബര്‍ 28നാണ് ആരംഭിച്ചത്.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ആദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, കട്കി അപ്പസ്‌തോലിക് എക്‌സാര്‍ക് തോമസ് മാര്‍ അന്തോണിയോസ് എന്നിവര്‍ സമാപനബലിയില്‍ സഹകാര്‍മ്മികരായിരിന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക