Meditation. - December 2024
ദിവ്യമാതൃത്വത്തിന് ഉടമയായ കന്യകാമാതാവ്
സ്വന്തം ലേഖകന്‍ 07-12-2023 - Thursday
"ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" (ലൂക്കാ 1:28).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 07
ദൈവം തന്റെ നിത്യമായ സ്‌നേഹത്താല്‍ മനുഷ്യനെ തെരഞ്ഞെടുത്തു. അവനെ തെരഞ്ഞെടുത്തത് തന്റെ പുത്രനിലാണ്. കൃപയാല്‍, തന്റെ സ്വന്തം ജീവിതത്തിലും, ജീവനിലും പങ്കാളിയായി നന്മയുടെ നിറവ് പ്രാപിക്കാനായാണ് ദൈവം മനുഷ്യനെ തെരഞ്ഞെടുത്തത്. ആദിപാപത്തിനോ, വ്യക്തിപരമോ സമൂഹമായോ ഉള്ള പാപ ചരിത്രത്തിനോ, നിത്യപിതാവിന്റെ സ്‌നേഹപദ്ധതിയില്‍നിന്നും അവിടുത്തെ പിന്‍തിരിപ്പിക്കാന്‍ സാധ്യമല്ല. പിതാവിന്റെ വചനത്താല്‍ മാംസമായിത്തീര്‍ന്ന നിത്യപുത്രനില്‍ നമ്മെതെരഞ്ഞെടുത്തത് അസാധുവാക്കാന്‍ നമ്മുടെ പാപ ചരിത്രത്തിന് കഴിയുകയില്ല.
നമ്മുടെ രക്ഷക്കായി ദൈവപുത്രന്‍ മനുഷ്യനായി തീരേണ്ടതിനാലും, മനുഷ്യരില്‍ നിന്നും അവന്റെ അമ്മയെ പിതാവ് തെരഞ്ഞെടുത്തു. അമ്മയുടെ ഉദരത്തില്‍ ഉരുവായി, ജനിച്ചതിനാല്‍ നാം ഓരോരുത്തരും മനുഷ്യനായിത്തീരുന്നു. അതുപോലെ നിത്യപുത്രനും മനുഷ്യനായിത്തീരുന്നു. നൂറ്റാണ്ടുകളായി അവിടുന്ന് വാഗ്ദത്തം നല്‍കുകയും ദിവ്യരഹസ്യങ്ങള്‍ പങ്ക് വച്ചതുമായ ജനത്തില്‍നിന്നാണ് അവന്റെ അമ്മയെ പിതാവ് തെരഞ്ഞെടുത്തത്.
ദാവീദിന്റെ വംശത്തില്‍നിന്നും, അതേ സമയം സകലമനുഷ്യവംശത്തില്‍നിന്നുമാണ് അവളെ തെരഞ്ഞെടുത്തത്. രാജകീയ പാരമ്പര്യത്തില്‍ നിന്നും, അതേസമയം സാധുജനങ്ങളില്‍നിന്നാണ് അവളെ തെരഞ്ഞെടുത്തത്. ആരംഭത്തില്‍ തന്നെ, ഗര്‍ഭധാരണത്തിന്റെ ആദ്യനിമിഷത്തില്‍ തന്നെ, കാലത്തികവില്‍, ദിവ്യമാതൃത്വത്തിന് അവളെ യോഗ്യയാക്കി. സ്വന്തം മകന്റെ വിശുദ്ധിയിലെ ആദ്യ അവകാശിയാക്കി തീര്‍ക്കുകയും ചെയ്തു. ഉദരത്തില്‍ ഉരുവായ നിമിഷം തന്നെ പിതാവിനാല്‍ നിര്‍മ്മലയാക്കപ്പെട്ടവള്‍.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.12.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.