Meditation. - December 2024

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം നല്‍കാന്‍ തയാറാകുക

സ്വന്തം ലേഖകന്‍ 08-12-2022 - Thursday

"മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട് എന്നു പറഞ്ഞു നിങ്ങള്‍ അഭിമാനിക്കേണ്ടാ. കാരണം, ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു" (ലൂക്കാ 3:8).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 8

പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കുമുള്ള ആഹ്വാനം എന്നതിന്റെ അര്‍ത്ഥം മറ്റുള്ളവര്‍ക്കായി ആന്തരികമായി സ്വയം വെളിപ്പെടുത്താനുള്ള വിളി എന്നതാണ്. ഈ ആഹ്വാനത്തിന് പകരം വയ്ക്കാന്‍ സഭാചരിത്രത്തിലും മനുഷ്യചരിത്രത്തിലും മറ്റൊന്നില്ല. ഈ മനംമാറ്റത്തിന് വിളിക്കപ്പെട്ടവനായി ഓരോരുത്തരും സ്വയം കാണണം.

നാം മറ്റുള്ളവരോട് തുറന്ന മനോഭാവമുള്ളവനായിരിക്കണമെന്നാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. പക്ഷേ, ശരിക്കും ആരോടാണ്? കീറത്തുണി ധരിച്ച ഒരു ഭിക്ഷക്കാരന്‍ വന്ന് കൈ നീട്ടുമ്പോള്‍ പിന്നീടാകട്ടെ എന്ന് പറഞ്ഞ് ക്രിസ്തുവിന്റെ ഈ വിളി മാറ്റിവയ്ക്കാന്‍ സാധ്യമല്ല. ഓരോ മനുഷ്യര്‍ക്കും തന്നെ തന്നെ നല്‍കുവാന്‍ നാം എല്ലായ്‌പ്പോഴും തയ്യാറായിരിക്കണം.

ചില സന്ദര്‍ഭങ്ങളില്‍ ഒറ്റവാക്കുകൊണ്ട് ഒരാള്‍ക്ക് ഒരു സമ്മാനം കൊടുക്കുവാന്‍ നമുക്ക് സാധിക്കും എന്നത് പരക്കെ പറയാറുള്ളതാണല്ലോ. എന്നാല്‍, ഒറ്റവാക്ക് കൊണ്ട് അയാളെ അടിക്കുവാനും, വേദനിപ്പിക്കുവാനും, മുറിവേല്‍പ്പിക്കുവാന്‍ പോലും നമുക്ക് കഴിയുന്നു. നമുക്കോരുത്തര്‍ക്കും സ്വയം നമ്മളെത്തന്നെ മറ്റുള്ളവര്‍ക്ക് കൊടുക്കുവാനും, അതേസമയം, മറ്റുള്ളവര്‍ നല്‍കുന്നത് സ്വീകരിക്കുവാനും ക്രിസ്തുവിനെ പിഞ്ചെല്ലേണ്ടത് അത്യന്താപേക്ഷിതമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 4.4.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »