Meditation. - December 2024
ഈ നൂറ്റാണ്ടിലെ ലാസര്‍ നമ്മുടെ ഭവനത്തിന് മുന്നില്‍ ഉണ്ടോ?
സ്വന്തം ലേഖകന്‍ 14-12-2022 - Wednesday
"അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു" (ലൂക്കാ16:25).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 14
ധനികന്റെയും ലാസറിന്റെയും ഉപമയെപ്പറ്റി മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ചിന്തിക്കണം. നമ്മുടെ കാലത്തെ സാമ്പത്തിക, രാഷ്ട്രീയ മനുഷ്യാവകാശങ്ങളെ ഇതിനോട് ചേര്‍ത്ത് നിര്‍ത്തണം. ആയിരക്കണക്കിന് മനുഷ്യര്‍ പട്ടിണി മൂലം മരിച്ചു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയുകയില്ല. മനുഷ്യാത്മാക്കളുടെ അവകാശങ്ങള്‍ ചവുട്ടിമെതിക്കപ്പെടുമ്പോഴും സംസ്ക്കാരവും ആക്രമിക്കപ്പെടുമ്പോഴും നമുക്ക് നിഷ്പക്ഷരായിരിക്കുവാന് കഴിയുകയില്ല. ഇരുപതാം നൂറ്റാണ്ടിലെ ലാസര്‍ നമ്മുടെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ നമ്മുടെ സ്വന്തം ധനവും സ്വാതന്ത്ര്യവും ആസ്വദിച്ച് കൊണ്ട് നില്‍ക്കുന്നത് ശരിയാണോ? ക്രിസ്തുവിന്റെ ഉപമയുടെ വെളിച്ചത്തില്‍ ധനവും സ്വാതന്ത്ര്യവും പങ്കുവെക്കേണ്ടത് ഒരു വിശേഷചുമതലയാണ്. അത് ഒരു പ്രത്യേക കടമയാണ് നമ്മുടെ മുന്നില്‍ സൃഷ്ടിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ന്യൂയോര്‍ക്ക്, 2.10.79)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.