Meditation. - December 2024

ഓരോ മനുഷ്യജീവനും വിശുദ്ധം

സ്വന്തം ലേഖകന്‍ 17-12-2022 - Saturday

"അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു" (സങ്കീര്‍ത്തനങ്ങള്‍ 139:13).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 17

അടുത്തകാലത്ത് എന്റെ മാതൃരാജ്യത്തേക്ക് തീര്‍ത്ഥാടനം നടത്തിയപ്പോള്‍ അവിടുത്തെ ജനങ്ങളോട് പറഞ്ഞത് ഞാന്‍ ആവര്‍ത്തിക്കട്ടെ! "അമ്മയുടെ ഉദരത്തില്‍ ഉരുവായ നിമിഷം മുതല്‍ ആ ജീവന്റെ മേലുള്ള ഒരു വ്യക്തിയുടെ അവകാശം ലംഘിക്കപ്പെടുകയാണെങ്കില്‍, മനുഷ്യന്റെ അലംഘനീയമായ നന്മയെ സേവിക്കാനുള്ള വിലക്കായിരിക്കും അത്". ഗര്‍ഭധാരണം മുതല്‍ തുടര്‍ന്നുള്ള എല്ലാ ഘട്ടങ്ങളിലും മനുഷ്യജീവന്‍ വിശുദ്ധമാണെന്ന് നിങ്ങളുടേയും ലോകത്തിന്റെ തന്നെ മുന്നിലും പ്രഖ്യാപിക്കുവാന്‍ എനിക്ക് മടിയില്ല.

കാരണം, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തെയോ മാന്യതയെയോ യാതൊന്നും അത് കവച്ചുവയ്ക്കുന്നില്ല. മനുഷ്യജീവന്‍ കേവലം ഒരാശയമോ അമൂര്‍ത്തഭാവമോ അല്ല; മറിച്ച്, അത് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും വളരുകയും വികസിക്കുകയും ചെയ്യുന്ന ഒരു ചൈതന്യത്തിന്റെ ദൃഢമായ യാഥാര്‍ത്ഥ്യമാണ്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, വാഷിംഗ്ടണ്‍, 7.10.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »