News - 2025
അന്തരിച്ച കർദിനാൾമാരുടെയും ബിഷപ്പുമാരുടെയും ആത്മാക്കൾക്കായി മാർപാപ്പയുടെ ദിവ്യബലി
അഗസ്റ്റസ് സേവ്യ൪ 05-11-2015 - Thursday
ഈ വർഷം പരേതരായ, ബിഷപ്പുമാരുടെയും കർഡിനാൾമാരുടെയും ആത്മാക്കൾക്കായി, സെന്റ് പീറ്റേർസ് ബസിലിക്കയിൽ നടത്തിയ ദിവ്യബലിയിൽ പരിശുദ്ധ പിതാവ് മുഖ്യകാർമ്മീകത്വം വഹിച്ചു."ഭൂമിയിൽ അവർ, അവരുടെ വധുവായ തിരുസഭയെ അങ്ങേയറ്റം സ്നേഹിച്ചു. മരണ ശേഷം, അവർ ദൈവസന്നിധിയിൽ മറ്റ് വിശുദ്ധരോടൊപ്പം നിത്യാനന്ദം അനുഭവിക്കാനിടവരാനായി, നമുക്ക് പ്രാർത്ഥിക്കാം എന്ന് ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം ആര൦ഭിച്ചത്."
തിരുസഭയുടെ സേവകരായി ജീവിച്ചു മരിച്ച അവർക്കു വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, നാം സ്വയം തീരുസഭയുടെ സേവകരായി തുടരാനുള്ള വാഗ്ദാനം പുതുക്കുക കൂടിയാണ് ചെയ്യുന്നത്. സേവനം ചെയ്യാതെ ജീവിക്കുന്നവൻ ജീവിക്കാനുള്ള അർഹത നഷ്ടപ്പെടുത്തുന്നു."ദൈവപുത്രൻ സ്വയം മനുഷ്യന്റെ സേവകനായാണ് മനുഷ്യ രൂപമെടുത്തത് ! എന്നാൽ ഇന്നു൦ മനുഷ്യന്റെ തിന്മകൾ ഏറ്റുവാങ്ങുന്ന സേവകനായി അവിടുന്ന് മാറുന്നു. അതിലൂടെ അവന് നിത്യജീവൻ പ്രദാനം ചെയ്യുന്നു."
"സ്വന്തം ശരീരം നഷ്ടപ്പെടുത്തി കൊണ്ട് അന്യർക്ക് തുണയേകുന്ന ദൈവപുത്രന്റെ ശൈലി, നമുക്ക് പാഠമാണ്.'സേവനം ചെയ്യുന്നതും ദാനം ചെയ്യുന്നതും', ഈ ലോകത്തിന്റെ കണ്ണിൽ നഷ്ടമായി തോന്നിയേക്കാം.പക്ഷേ യഥാർത്ഥത്തിൽ, ജീവിതം നഷ്ടപ്പെടുത്തുന്നതിലൂടെ അവർ ജീവിതം കണ്ടെത്തിയവരാണ്. സ്നേഹത്തിനു വേണ്ടി ജീവൻ നഷ്ടപ്പെടുത്തുന്നവർ, യേശുവിനെയാണ് അനുകരിക്കുന്നത്. പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു.
കുരിശിലെ തന്റെ മരണത്തെ തോൽപ്പിച്ചതും യേശുവിന്റെ അതുല്യമായ സനേഹമാണ് ;അത് ലോകത്തിന് ജീവൻ നൽകുന്നു."ദൈവീക വിജയം ഒരു ജയാഘോഷമല്ല, അത് ഒരു എളിയ വിജയമാണ്! കടുത്തതിന്മയ്ക്കും കുരിശു മരണത്തിനിടയ്ക്കും ദൈവപുത്രൻ സ്നേഹിച്ചു. ഇത് നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ആശയമാണ്. ആ സ്നേഹം ചുറ്റുമുള്ള തിന്മയെപ്പോലും മാനസാന്തരപ്പെടുത്തുന്നു!"ഫ്രാൻസിസ് പാപ്പ കൂട്ടി ചേര്‍ത്തു.
"അദ്ദേഹം മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയത് വാക്കുകൾ കൊണ്ടല്ല, പ്രവർത്തികൾ കൊണ്ടാണ് ; ബാഹ്യമോടി കൊണ്ടല്ല, ആന്തരീക ശക്തി കൊണ്ടാണ് ! "അവിടുന്ന് കുരിശിനെ, നിത്യജീവിതത്തിലേക്കുള്ള നമ്മുടെ പാലമായി രൂപാന്തരപ്പെടുത്തുന്നു ! അവിടുത്തെ എളിമയും സ്നേഹവും അനുകരിക്കുന്നതിലൂടെ, നമുക്കും നിത്യജീവിതത്തിന്റെ വിജയത്തിലേക്കെത്താം. ആ സ്നേഹത്തിന്, അട്ടഹാസവും കാഹളവും ആവശ്യമില്ല. ക്രിസ്തുവിന്റെ സ്നേഹത്തേ പറ്റി വ൪ണ്ണിച്ചപ്പോൾ പരിശുദ്ധ പിതാവ് വാചാലനായി.
ക്ഷമയോടെ, വിശ്വാസത്തോടെ, കാത്തിരുന്നാൽ മാത്രം മതി. 'നിങ്ങളെ തേടിയെത്തുന്ന ദൈവത്തിന്റെ രക്ഷയ്ക്കായി ക്ഷമയോടെ കാത്തിരിക്കുക 'യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ്' എന്ന സത്യം, നമ്മുടെ മനസ്സിലെ എല്ലാ ദുഖങ്ങളേയും ദൂരീകരിക്കുന്നുവെന്നത് നാം പലപ്പോഴു൦ മറക്കുന്ന ഒരു യഥാർത്ഥ്യമാണ്. അതിനുള്ള ഏകപരിഹാരം നമ്മൾ, അവിടുത്തെ അഭീഷ്ടം നിറവേറ്റുന്ന വിനീതദാസരാകുകയെന്നതാണ്. 'നിങ്ങളുടെ മനസ് ദൈവത്തിൽ അർപ്പിക്കുക! ലൗകീക കാര്യങ്ങൾ നിങ്ങളുടെ മനസ്സിനെ ചഞ്ചലപ്പെടുത്തരുത്.'എന്ന വിശുദ്ധ പൌലോസ് ശ്ളീഹായുടെ വാക്കുകളേ ഓർമ്മിപ്പിച്ചാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
കടപ്പാട് : VIS ബ്ളോഗ്
