Meditation. - December 2024
സൃഷ്ട്ടാവും മനുഷ്യനുമായുള്ള ബന്ധം
സ്വന്തം ലേഖകന്‍ 20-12-2022 - Tuesday
"എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു" (യോഹന്നാന്‍ 3:16).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 20
നമ്മുടെ ജീവിതത്തിന്റെ സന്ദേശമാണ് സുവിശേഷം. സൃഷ്ട്ടാവും പിതാവും എന്ന നിലയിലുള്ള അവിടുത്തെ സ്‌നേഹം കാണുന്നത്, സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ട്ടിച്ചപ്പോഴാണ്. ലോകത്തിന്റെ സൃഷ്ടാവിന്റെ ഇപ്രകാരമുള്ള ഒരു പ്രവര്‍ത്തിക്ക്, മനുഷ്യനുമായി അഭേദ്യമായ ബന്ധമുണ്ട്. ഒരേ സമയം, വ്യക്തിപരവും സാമൂഹ്യപരവുമായ പദവി അവന്‍ മനുഷ്യനു നല്‍കി. ഭൂമിയില്‍ ഉരുവാകുന്ന ആദ്യനിമിഷം മുതല്‍ മനുഷ്യജീവന്‍ സ്ഥിരീകരിക്കുന്ന പ്രശ്‌നം, അവന്റെ നിലനില്‍പ്പിന്റെ ക്രമവുമായി ബന്ധപ്പെട്ടിരിക്കുകയാണ്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സീനാ, 14.9.80)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.