News - 2024

അമേരിക്കന്‍ ജനതയുടെ ഇടയില്‍ ഏറ്റവും ശക്തമായി വേരോടിയിരിക്കുന്നത് ക്രൈസ്തവ വിശ്വാസമെന്ന്‍ സര്‍വ്വേ ഫലം

സ്വന്തം ലേഖകന്‍ 26-12-2016 - Monday

വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനതയുടെ ഇടയില്‍ ക്രൈസ്തവ വിശ്വാസം തന്നെയാണ് ആഴത്തില്‍ വേരോടിയിരിക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. 'ഗാലൂപ്പ്' നടത്തിയ സര്‍വ്വേയിലാണ് രാജ്യത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴം വീണ്ടും തെളിഞ്ഞിരിക്കുന്നത്. യുഎസിലെ ജനസംഖ്യയുടെ 74 ശതമാനം പേരും ക്രൈസ്തവരാണ്.

അഞ്ചു ശതമാനം ജനങ്ങളാണ് വിവിധ മത വിശ്വാസങ്ങളെ പിന്തുടരുന്നവര്‍. 10 അമേരിക്കന്‍ പൌരന്മാരെ പരിഗണിക്കുമ്പോള്‍, അവരില്‍ ഒന്‍പതു പേരും ക്രൈസ്തവ വിശ്വാസികളാണെന്നും സര്‍വ്വേ പറയുന്നു. ഒരു മതത്തിലും തങ്ങള്‍ വിശ്വസിക്കുന്നില്ലെന്ന് അവകാശപ്പെടുന്ന 21 ശതമാനം ആളുകള്‍ രാജ്യത്ത് വസിക്കുന്നുണ്ടെന്നും സര്‍വ്വേയിലൂടെ വ്യക്തമാകുന്നു.

മുന്‍ സര്‍വ്വേകളെ അപേക്ഷിച്ച് മതവിശ്വാസികളല്ലാത്ത ആളുകളുടെ എണ്ണത്തില്‍ ആറു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും പഠനം തെളിയിക്കുന്നുണ്ട്. സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഇസ്ലാം മത വിശ്വാസികളുടെ എണ്ണം 0.8 ശതമാനം മാത്രമാണ്.

ജൂതരായ 2.1 ശതമാനം ആളുകള്‍ യുഎസില്‍ താമസിക്കുന്നു. അതേ സമയം സര്‍വ്വേയില്‍ പങ്കെടുത്ത വിശ്വാസികളില്‍ ഭൂരിഭാഗവും, മുമ്പുണ്ടായിരുന്നതിന്റെ അത്രയ്ക്കും സ്വാധീനം മതങ്ങള്‍ക്ക് രാജ്യത്തില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ മതത്തെ സമൂഹത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്തുവാന്‍ സാധിക്കില്ലെന്നും അവര്‍ ചൂണ്ടികാണിക്കുന്നു.

അമേരിക്കന്‍ ജനസംഖ്യയുടെ 80 ശതമാനത്തോളം ആളുകളും ദൈവവിശ്വാസികള്‍ തന്നെയാണ്. രാഷ്ട്രീയ നേതൃത്വങ്ങള്‍ എല്ലായ്‌പ്പോഴും മത സംഘടനകളോടും, നേതാക്കളോടും മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും സര്‍വ്വേ പറയുന്നു. രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരില്‍ ഏറ്റവും കൂടുതലായി മതത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ്.

51 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും കടുത്ത മതവിശ്വാസികള്‍ തന്നെയാണെന്ന് തുറന്നു സമ്മതിക്കുന്നുണ്ട്. 20 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പറയുന്നത്. 33 ശതമാനം ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായികളും മതവിശ്വാസങ്ങളെ പിന്തുടരുന്നവരാണ്. എന്നാല്‍ 37 ശതമാനം ഡെമോക്രാറ്റുകളും തങ്ങള്‍ മതവിശ്വാസത്തിന് പുറത്തുള്ളവരാണെന്ന് അവകാശപ്പെടുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക